തടി കുറച്ച് സ്ലിം ബ്യൂട്ടിയാവാൻ ജാൻവി കപൂർ..! വീഡിയോ പങ്കുവച്ച് താരം..

ബോളിവുഡിൽ മുൻനിര നടിമാരിൽ നിൽക്കുന്ന അഭിനയത്രിയാണ് ജാൻവി കപൂർ. ചുരുക്കം ചില സിനിമകൾ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും വേഷമിട്ടാ മിക്ക കഥാപാത്രങ്ങളും ആരാധകരെ ഏറെ ആകർഷിച്ചിരുന്നു. സൗന്ദര്യവും കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി പ്രേഷകരെ സ്വന്തമാക്കാൻ ജാൻവിയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. താരം വേഷമിടുന്ന മിക്ക കഥാപാത്രങ്ങൾക്കും പ്രാധാന്യം ഏറിയതാണ്.

ഇന്ത്യൻ സിനിമകളിൽ തന്നെ ഇതിഹാസ അഭിനയത്രിയായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. അഭിനയ പാരമ്പര്യ ഉണ്ടെങ്കിലും ഇന്ന് ഈ നിലയിൽ എത്താൻ തനിക്ക് കഴിഞ്ഞിട്ടുടെങ്കിൽ ജാൻവിയുടെ കഴിവ് കൊണ്ട് മാത്രമാണ്. സിനിമയെ പോലെ മോഡലിംഗ് മേഖലയെയും താരം ഏറെ സ്നേഹിക്കുന്നു.

ലക്ഷകണക്കിന് ആരാധകരാണ് നടിയക്കുള്ളത്. തിയേറ്ററിൽ റിലീസ് ചെയ്യുന്ന മിക്ക ചലചിത്രങ്ങളും ഏറെ വിജയം കണ്ടിരുന്നു. അതുമാത്രമല്ല ജാൻവി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ ലോകം ഏറ്റെടുക്കുന്നത്. ഇപ്പോൾ കുറച്ച് ദിവസങ്ങൾക്ക് നമ്പർ നടി പങ്കുവെച്ച വർക്ക്‌ഔട്ട്‌ ചിത്രങ്ങളാണ് തരംഗമായി മാറികൊണ്ടിരിക്കുന്നത്.

2018ൽ സിനിമ ജീവിതത്തിലേക്ക് കടന്ന ജാൻവി എട്ടോളം ചലചിത്രങ്ങളിൽ നായിക പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തിരിക്കുകയാണ്. ജാൻവിയ്ക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഭദക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ്സ്‌ക്രീനിൽ പ്രെത്യക്ഷപ്പെടുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെച്ചത് കൊണ്ട് പിന്നീട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് ഭാഗ്യം ലഭിച്ചു.