ഗുഡ് ഷോട്ട്..! കിടിലൻ കവർ ഡ്രൈവുമായി ജാൻവി കപൂർ..! താരത്തിൻ്റെ നെറ്റ്സിൽ ക്രിക്കറ്റ് പരിശീലനം കാണാം…

ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലെ ശ്രദ്ധേയായ നായികാ താരങ്ങളിൽ ഒരാളാണ് നടി ജാൻവി കപൂർ. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആണ് ജാൻവി ഏറെ ആരാധകരെ സ്വന്തമാക്കിയത്. ദേശീയ അവാർഡ് ജേതാവും ഇന്ത്യൻ സിനിമയിലെ ഒരുകാലത്തെ ലേഡി സൂപ്പർ സ്റ്റാറും ആയിരുന്ന അന്തരിച്ചു പോയ താരസുന്ദരി നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ഇപ്പോൾ ബോളിവുഡിൽ തിളങ്ങുന്ന ജാൻവി കപൂർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു വീഡിയോയാണ് .

ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്നത് തന്റെ പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് മഹിയ്ക്ക് വേണ്ടിയാണ് . ഇതിനു വേണ്ടി ജാൻവി നെറ്റ്സിൽ പ്രാക്ടീസ് ചെയ്തിരുന്നു. ആ സമയം ആരോ എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. കാരണം, നമ്മുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ; പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളെ പോലെ ബോൾ വരുമ്പോൾ മികച്ച പാദചലനങ്ങളോടെ ക്രീസിനു പുറത്തിറങ്ങി കവറിലേക്കു മനോഹരമായി ബോൾ ഡ്രൈവ് ചെയ്തു വിടുന്ന നടി ജാൻവിയെ ആണ് .

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ബോളിവുഡ് താരം കൂടിയാണ് ജാൻവി. ജാൻവി തന്റെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അവ വലിയ ശ്രദ്ധയും എപ്പോഴും നേടാറുണ്ട്. ശരൺ ശർമയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രാജ്‌കുമാർ റാവു, കുമുദ് മിശ്ര എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട് . ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിഖിൽ മൽഹോത്രയും ശരൺ ശർമയും ചേർന്നാണ് . ഈ ചിത്രം പറയുന്ന കഥ , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകക്കപ്പ് ജേതാവുമായ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് എന്ന സൂചനയും ലഭിച്ചിരുന്നു. ബോളിവുഡിൽ ജാൻവി അരങ്ങേറ്റം കുറിച്ചത് നാല് വർഷം മുൻപ് ആയിരുന്നു. ദഡക് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരപുത്രി ജാൻവി കപൂർ, ആ ചിത്രത്തിന് ശേഷം ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജൻ സക്‌സേന, റൂഹി എന്നീ ചിത്രങ്ങളിൽ വേഷമിടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.