സാരിയിലെത്തി പുഷ്പയിലെ സാമി ഗാനത്തിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..!

ഫ്ളവേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന വ്യത്യസ്തതയാർന്ന പരമ്പരയിലൂടെ പൂജ ജയറാം എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സുന്ദരിയാണ് അശ്വതി നായർ. ഫ്രീക്കത്തി എന്ന് ഓമന പേരിട്ട് വിളിക്കുന്ന ഈ താരം ഫോട്ടോഷൂട്ടുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്ന അശ്വതി അപ്രതീക്ഷിതമായാണ് ഉപ്പും മുളകും പരമ്പരയിലെത്തുന്നത്. പരമ്പരയുടെ അവസാന ഘട്ടത്തിലാണ് അശ്വതി എത്തിയതെങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക പ്രിയങ്കരിയായി മാറുകയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. മുടിയനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചെത്തിയ പൂജ എന്ന പെൺകുട്ടിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള അശ്വതി തന്റെ ഫോട്ടോഷൂട്ടും ഡാൻസ് വീഡിയോസും പങ്കുവയ്ക്കാറുണ്ട്. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് അശ്വതി. താരത്തിന്റെ പുതിയ റീൽസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അല്ലു അർജുൻ – രശ്മിക മന്ദാന താരജോഡികൾ അഭിനയിച്ച പുഷ്പ എന്ന ചിത്രത്തിലെ സാമി എന്ന ഗാനത്തിനാണ് അശ്വതി ചുവടുവച്ചിരിക്കുന്നത്.

പുഷ്പയിലെ ഓരോ ഗാനവും പ്രേക്ഷകരെ ഇളക്കി മറിച്ചിരുന്നു. സാമി ഗാനത്തിന് ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായാണ് അശ്വതി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിമനോഹരമായി ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.