Categories: Videos

Y ചലഞ്ച് വർക്കൗട്ടുമായി ഇഷാനി കൃഷ്ണ..വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ എന്നും താരകുടുംബങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നൽകാറുള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നറിയപ്പെടുന്നവരാണ് കൃഷ്ണകുമാറും കുടുംബവും. അദ്ദേഹത്തിന്റെ ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. നാല് മക്കളിൽ രണ്ട് പ്പേർ ഇതിനോടകം സിനിമയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു കഴിഞ്ഞു.

സിനിമയിലേക്ക് ആദ്യം എത്തുന്നത് മൂത്ത മകൾ അഹാനയാണ്. അഹാന ഇന്ന് മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയ ആയ താരമായി മാറി കഴിഞ്ഞു. തന്റെ അനിയത്തിമാർക്ക് ഒരു റോൾ മോഡൽ പോലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആദ്യം സജീവമായത് നടി അഹാനയാണ്. അഹാന തന്റെ അനിയത്തിമാർക്ക് ഒപ്പമുള്ള ടിക്-ടോക് വീഡിയോസ് ലോക്ക് ഡൗൺ നാളുകളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

തുടർന്ന് താരത്തിന്റെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും സിനിമയിൽ അഭിനയിക്കാതെ തന്നെ മലയാളികൾക്ക് സുപരിചിതരായി. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും എല്ലാം ഒരുപാട് വീഡിയോസിലൂടെ ഇപ്പോൾ ഇവർ നാല് പേരും ഇൻഫ്ലുവൻസേഴ്സ് ആയി മാറി കഴിഞ്ഞു. അഹാനയ്ക്ക് ശേഷം സിനിമ രംഗത്തേക്ക് ചുവടു വച്ചത് ഇഷാനിയായിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന സിനിമയിൽ ഇഷാനി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.

ബ്യൂട്ടി ടിപ്സും വർക്ക് ഔട്ട് വീഡിയോസും ഒക്കെയാണ് ഇഷാനി കൂടുതലായും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കാറുള്ളത്. ഇപ്പോഴത്തെ ട്രെൻഡിങ് റീൽസ് ജിമ്മിലെ മങ്കിബാറിൽ ചെയ്ത് അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇഷാനി. പക്ഷേ തന്റെ സ്റ്റൈലിലാണ് ഇഷാനി അത് ചെയ്തിരിക്കുന്നത്. ഇപ്പോൾ വൈറലായി മാറുന്ന ഈ വീഡിയോ കണ്ട് ഇഷാനിയുടെ ഈ അസാമാന്യ മെയ്‌വഴക്കത്തിന് മുന്നിൽ , താരത്തിന്റെ ആരാധകർ ശിരസ്സ് നമിച്ചിരിക്കുകയാണ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago