ട്രെൻഡിങ് അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി ഇനിയ..!

ചെറിയ റോളുകൾ ചെയ്ത് അഭിനയ ജീവിതം ആരംഭിച്ച താരമാണ് നടി ഇനിയ. മലയാള സിനിമയിലൂടെ ആണ് അഭിനയം ആരംഭിച്ചതെങ്കിലും ഇനിയ തമിഴ് സിനിമ രംഗത്താണ് കൂടുതൽ ശ്രദ്ധ നേടിയത്. ‘ഇനിയയുടെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു വാഗൈ സൂടാ വാ’ എന്ന തമിഴ് സിനിമ . ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് താരത്തിന്റെ അഭിനയജീവിതത്തിൽ ഉയർച്ചയായിരുന്നു.
പിന്നീട് ഒട്ടേറെ തമിഴ് സിനിമകളിലൂടെ ഇനിയ എന്ന താരം ശോഭിച്ചു . അമർ അക്ബർ അന്തോണിയിലെ ഒരു പാട്ടിൽ ബാർ ഡാൻസറായി വന്നപ്പോഴാണ് മലയാളത്തിൽ ഇനിയ ശ്രദ്ധനേടുന്നത് .

പിന്നീട് ബിജു മേനോന്റെ നായകനായി എത്തിയ സ്വർണകടുവ എന്ന ചിത്രത്തിൽ നായികയായി ഇനിയ അഭിനയിച്ചു. അതിന് ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ ഇനിയ ശ്രദ്ധിക്കപ്പെട്ടു.സിനിമയിൽ മുമ്പ് മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടിയ ഒരാളാണ് ഇനിയ. മിസ് ട്രിവാൻഡ്രം ടൈറ്റിൽ 2005-ൽ കരസ്ഥമാക്കിയത് ഇനിയ ആയിരുന്നു. കൂടാതെ ഒട്ടേറെ സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും അവതരിപ്പിച്ച ഇനിയയുടെ ഡാൻസ് പെർഫോമൻസ് ഏറെ ശ്രദ്ധ നേടാറുണ്ട് . ഡാൻസ് പ്രകടനം കൊണ്ട് കാണികളെ ആവേശത്തിൽ എത്തിക്കാനുള്ള കഴിവും താരത്തിനുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ഇനിയ. താരം കൂടുതലായി പങ്കുവെക്കാറുള്ളത് താരത്തിന്റെ ഫോട്ടോഷൂട്ടുകളാണ് . കൂടാതെ പുതിയ സിനിമകളുടെ വിശേഷങ്ങൾ, പോസ്റ്ററുകളും ട്രെയിലറുകളും എല്ലാം ഇനിയ തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട് . ഇപ്പോഴിതാ താരരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിജയുടെ പുത്തൻ ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് ഇനിയ ചുവടുവെക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഇനിയയുടെ മേക്കപ്പ് ആർട്ടിസ്റ്റായ വീരശേഖർ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.