ഉത്ഘാടന വേദിയിൽ ഗ്ലാമറസായി നടി ഹണി റോസ്..! വീഡിയോ കാണാം..

2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ് ഫ്രണ്ടിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരസുന്ദരിയാണ് ഹണി റോസ്. തുടർന്ന് മലയാളത്തിലും തമിഴിലുമായി താരം തന്റെ അഭിനയ ജീവിതം തുടർന്നു. മെഗാസ്റ്റാറുകൾക്കൊപ്പം വരെ താരം വേഷമിട്ടു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ താരം അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൈ ഗോഡ്, സർ സി.പി, അഞ്ച് സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ഇട്ടിമാണി , ചങ്ക്സ് , കനൽ തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയ വേഷങ്ങളിൽ താരം ശോഭിച്ചു. നിലവിൽ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിലും ഹണി റോസ് ശോഭിച്ചിട്ടുണ്ട്.

താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ യൂടൂബിൽ ശ്രദ്ധ ന്നേടുന്നത്. നീലക്കുയിൽ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ഗൂളിക്കടവിൽ റോയൽ ഗോൾഡ് ആന്റഡ് ഡയമണ്ട് ഉദ്ഘാടനത്തിന് എത്തിയ ഹണി റോസിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഓറഞ്ച് കളർ ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് ഹണി റോസ് ഈ ചടങ്ങിന് എത്തിയത്. നാട മുറിച്ചു കൊണ്ട് താരം ഉദ്ഘാടനം നിറവേറ്റുകയും തുടർന്ന് സ്റ്റേജിൽ എത്തി കാണികളോടായി സംസാരിക്കുകയും ചെയ്തു. ഒട്ടേറെ ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.