ഉദ്ഘാടന വേദിയിൽ പോപ്പർ പൊട്ടി ഹണി റോസിൻ്റെ വായിലേക്ക്..! വീഡിയോ പങ്കുവച്ച് താരം..

നിലവിൽ ഒരുപാട് സിനിമകളിൽ ഒന്നും വേഷമിടുന്നില്ല എങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി ഹണി റോസ്. ഹണി റോസ് ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ചെയ്യുന്നത്. ഹണി റോസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ ഈ വർഷം ആദ്യം തെലുങ്കിൽ ഇറങ്ങിയ വീര സിംഹ റെഡഢിയാണ് . സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിൽ കൂടിയും ഹണി പ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്.

സിനിമ ചിത്രീകരണമില്ലാത്ത സമയങ്ങളിൽ ഉദ്‌ഘാടന ചടങ്ങുകളിൽ അതിഥിയായി ഹണി റോസ് പോകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അതിന്റെ വീഡിയോ മിക്ക ദിവസങ്ങളിൽ വരാറുണ്ട്. ഉദ്‌ഘാടന പരിപാടികൾക്ക് എത്തുന്ന ഹണി റോസിനെ കാണാൻ അവിടെ തടിച്ചുകൂടുന്ന ആളുകളുടെ എണ്ണം തന്നെയാണ് ഇത്രയേറെ ഉദ്‌ഘാടന ചടങ്ങുകൾക്ക് താരത്തെ ക്ഷണിക്കുന്നതിനുള്ള കാരണവും. ഈ ആഴ്ചയിൽ തന്നെ നിരവധി ഉദ്‌ഘാടനങ്ങളാണ് ഹണി നിർവഹിച്ചത്.

തൃശൂർ ജില്ലയിലെ കൈപമംഗലത്ത് മൂന്നുപീടിക ഈസ്റ്റിൽ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച എംറാൾഡ് ബിൽഡ് വെയർ എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് അതിഥിയായി എത്തിയത് ഹണി റോസാണ്. ഹണി റോസിനെ കാണാനായി നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. ഹണി റോസിന് ഒരു രസകരമായ പണിയും ഈ ചടങ്ങിൽ വച്ച് കിട്ടിയിരുന്നു. സംഭവം നടന്നത് ഹണി വേദിയിലേക്ക് എത്തുന്ന സമയത്താണ് .

വേദിയിലേക്ക് ഹണി റോസ് കടന്നു വന്ന സമയത്ത് മുന്നിൽ സെറ്റ് ചെയ്തു വച്ചിരുന്ന പേപ്പർ ഷോട്ട് താരം കാണികളെ നോക്കി കൈ വീശുമ്പോൾ പൊട്ടിക്കുകയും അതിലെ പേപ്പറുകളിൽ ഒന്ന് ഹണിയുടെ വായിലേക്ക് കയറുകയും ചെയ്തു. വീഡിയോയിൽ പേപ്പർ ഷോട്ട് പൊട്ടിയപ്പോൾ തന്നെ ഞെട്ടുന്ന ഹണിയെയും കാണാൻ സാധിക്കും. പ്രണയ ദിനമായത് കൊണ്ട് തന്നെ ഉദ്ഘാട ചടങ്ങിൽ ചുവപ്പ് നിറത്തിലെ ബലൂണുകൾ ഹണി ആകാശത്തേക്ക് പറത്തി വിടുകയും ചെയ്തു.