Categories: Videos

വീര സിംഹ റെഡഢി വിജയഘോഷ വേദിയിൽ ബാലയ്യയുടെ കാൽത്തൊട്ട് വന്ദിച്ച് ഹണി റോസ്..! വീഡിയോ കാണാം..

തെലുങ്കിൽ ഈയടുത്ത് റിലീസ് ചെയ്ത ചിത്രമാണ് സൂപ്പർസ്റ്റാർ ബാലകൃഷ്ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വീര സിംഹ റെഡഢി . തെലുങ്കിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് നിലവിൽ ഈ ചിത്രം . മലയാളി പ്രേക്ഷകർക്ക് കൂടി അഭിമാനിക്കാവുന്ന ഒരു വിജയമാണ് ഈ ചിത്രത്തിൻറെത് എന്നുകൂടി പറയാം. കാരണം മലയാളത്തിലെ ശ്രദ്ധേയ താരം പ്രേക്ഷക പ്രിയങ്കരിയായ നടി ഹണി റോസ് ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വർഷങ്ങൾക്കു ശേഷം ഹണി റോസ് തെലുങ്കിൽ വേഷമിടുന്നു എന്നതു കൂടിയാണ്.

ഇതിനോടകം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വീര സിംഹ റെഡഢി 150 കോടിയിൽ അധികം കളക്ഷൻ നേടി എന്നാണ്. ബാലകൃഷ്ണ എന്ന തെലുങ്ക് സൂപ്പർസ്റ്റാറിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയമായി ചിത്രങ്ങളിൽ നന്നായി വീരസിംഹ റെഡി മാറി എന്നും അനലിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു. ബാലകൃഷ്ണയും അണിയറ പ്രവർത്തകരും ചിത്രത്തിൻറെ ഈ വിജയം ഒരു ഗംഭീര ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നു. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഈ വിജയാഘോഷത്തിന്റെ ഭാഗമാകുകയും ചെയ്തിരുന്നു.

മലയാളി താരസുന്ദരി നടി ഹണി റോസും ഈ ആഘോഷച്ചടങ്ങിന്റെ ഭാഗമായിരുന്നു. തെലുങ്ക് സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കുന്ന ലുക്കിൽ നീല നിറത്തിലുള്ള ഔട്ട് ഫിറ്റിലാണ് ഹണി ചടങ്ങിനായി എത്തിയത്. ഈ വിജയാഘോഷത്തിന് ശേഷം സിനിമയിൽ അഭിനയിച്ചവർക്ക് മാത്രമായി മറ്റൊരു പാർട്ടിയും ഒരുക്കിയിരുന്നു. ആ ചടങ്ങിൽ വെച്ച് നടി ഹണി റോസും ബാലകൃഷ്ണയും ഒന്നിച്ചുകൊണ്ട് തങ്ങളുടെ കൈകൾ കോർത്ത് ഷാംപെയിൻ കുടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

തെലുങ്ക് പ്രേക്ഷകർക്കിടയിൽ നിന്ന് ഈ ഫോട്ടോകൾ കണ്ട് ചില രസകരമായ ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്ക് പുറമേ ചടങ്ങിലെ മറ്റു ചില വീഡിയോസും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചടങ്ങിനിടയിൽ നടി ഹണി റോസ് ബാലകൃഷ്ണയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും അദ്ദേഹം ഹണിയുടെ കവിളിൽ ചുംബനം നൽകുന്ന രംഗങ്ങളും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയിലെ ഈ ദൃശ്യങ്ങൾ കണ്ട് ഇത് പാശ്ചാത്യ സംസ്കാരമാണെന്ന് പറഞ്ഞുകൊണ്ടുള്ള ചില വിമർശനങ്ങളും എത്തിയിട്ടുണ്ട്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago