ഉത്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂരിനൊപ്പം ഡാൻസ് കളിച്ച് നടി ഹണി റോസ്..!

മലയാളി പ്രേക്ഷകർ ഇപ്പോൾ സ്ഥിരം കണ്ടുവരുന്ന ഒരു കാഴ്ചയാണ് കേരളത്തിൻറെ അങ്ങോളം ഇങ്ങോളമുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിൽ മിക്കപ്പോഴും മുഖ്യാതിഥി വേഷത്തിലെത്തുന്ന നടി ഹണി റോസിന് . ഉദ്ഘാടന റാണി എന്ന പേര് പോലും താരത്തിന് ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ചലച്ചിത്രങ്ങളിൽ ലഭിക്കുന്ന അതേ പിന്തുണ തന്നെ ഇത്തരം ഉദ്ഘാടന ചടങ്ങുകളിൽ എത്തുമ്പോഴും ഹണി റോസിന് ലഭിക്കാറുണ്ട്.

ഹണി റോസ് എത്തുന്ന പരിപാടികളിൽ എല്ലാം വൻ ജനക്കൂട്ടമാണ് കണ്ടുവരുന്നത്. അത്രയേറെ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെയാകാം ഇത്തരം ഉദ്ഘാടന ചടങ്ങുകളിലേക്ക് ആദ്യ ഓപ്ഷൻ ആയി ഹണി റോസ് മാറുന്നതും. സ്വർണ വ്യാപാരിയും സോഷ്യൽ മീഡിയയിലെ ഒരു ശ്രദ്ധേയ താരവുമായ ബോബി ചെമ്മണ്ണൂരിന്റെ ആറ്റിങ്ങലിലെ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയത് ഹണി റോസ് തന്നെയായിരുന്നു .

ഒട്ടേറെ ആരാധകരാണ് ബോച്ചേയ്ക്ക് തന്നെ ഉള്ളത് , അക്കൂട്ടത്തിൽ ഹണി റോസ് കൂടി ചടങ്ങിന്റെ ഭാഗമായി എത്തിയപ്പോൾ ആറ്റിങ്ങലിലെ ജനങ്ങൾ ഒന്നടങ്കം ഷോറൂമിന് മുന്നിൽ തടിച്ചുകൂടി. ഉദ്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂർ തന്റെ തകർപ്പൻ ഡാൻസ് പെർഫോമൻസ് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഹണി റോസിനെ കൂടി ഡാൻസ് ചെയ്യാൻ ക്ഷണിക്കുകയും ഇരുവരും ഒരുമിച്ച് ഒരു ഗംഭീര പെർഫോമൻസ് ആരാധകർക്കായി കാഴ്ചവയ്ക്കുകയും ചെയ്തു.

ഈ വീഡിയോ സോഷ്യൽ മീഡിയ ഒട്ടാകെ വൈറലായി മാറുവാൻ നിമിഷനേരം മാത്രമേ വേണ്ടി വന്നുള്ളൂ. ഈ വീഡിയോയിൽ ഹണി റോസിന്റെ വസ്ത്രധാരണത്തിന് എതിരെ ചില പ്രേക്ഷകർ വളരെ മോശം കമന്റുകൾ നൽകിയിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ ഇതിനുമുൻപും പല പഴികളും കേൾക്കേണ്ടി വന്ന താരമാണ് ഹണി റോസ് . എന്നാൽ ആദ്യകാലങ്ങളിൽ അതിനെ ഓർത്തു വിഷമിച്ചിരുന്ന താരം പിന്നീട് വളരെ ബോൾഡ് ആവുകയും അത്തരം കമൻറുകൾക്ക് പ്രതികരിക്കാതിരിക്കുകയും ചെയ്തു. മലയാളത്തിൽ താരത്തിന്റെതായ് അവസാനമായി റിലീസ് ചെയ്ത ചിത്രം മോഹൻലാലിനൊപ്പം ഉള്ള മോൺസ്റ്റർ ആണ് . ഹണിയുടെ പുതിയ പ്രോജക്ട് തെലുങ്കിൽ ബാലകൃഷ്ണയ്ക്ക് ഒപ്പമുള്ള വീര സിംഹ റെഡിയാണ്. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.