ഹലോ ലാലണ്ണാ കൊട്ടണ്ണ..! അമ്മയിലെ താര സുന്ദരികൾക്കൊപ്പം ഡാൻസ് കളിച്ച് ലാലേട്ടൻ..

മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ . മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ സംഘടനയുടെ ഭാഗമാണ്. മഴവിൽ മനോരമയും അമ്മ താര സംഘടനയും ഒത്തുചേർന്ന ഒരു പരിപാടിയിൽ താരങ്ങൾ ചുവടു വയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടി സ്വാസിക വിജയ് ആണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിക്കുന്നത്. അമ്മയിലെ കുറച്ച് താരങ്ങളെ മാത്രമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

നസ്രിയ – നാനി എന്നിവർ ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം അന്റെ സുന്ദരനാങ്കി എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇവർ ചുവടു വയ്ക്കുന്നത് . ഗാനരംഗത്തിൽ നസ്രിയ, ഹളോ മ്യൂസീഷ്യൻസ് എന്ന് പറയുന്നുണ്ട്. അതിന് പകരമായി ഈ വീഡിയോയിൽ നടി മഞ്ജു പിള്ള പറയുന്നത് , ഹളോ ലാലണ്ണാ കൊട്ടണ്ണാ എന്നാണ്. തുടർന്ന് ലാലേട്ടനൊപ്പം നിരവധി താരങ്ങൾ ഒന്നിച്ച് ചുവടുവയ്ക്കുന്നുണ്ട്.

ലാലേട്ടനൊപ്പം വീഡിയോ പങ്കുവച്ച നടി സ്വാസിക വിജയ് , മഞ്ജു പിള്ള , തെസ്നിഖാൻ , പൊന്നമ്മ ബാബു, പ്രിയങ്ക, സുധീർ കരമന, റംസാൻ മുഹമ്മദ്, രചന നാരായൺകുട്ടി, ബാബുരാജ്, ബീന ആന്റണി, ദേവി ചന്ദന , ശ്വേത മേനോൻ , ദിനേഷ് പ്രഭാകർ , പാരീസ് ലക്ഷ്മി, കൈലാഷ്, സുരഭി ലക്ഷ്മി എന്നിവരും ചുവടുവയ്ക്കുന്നുണ്ട്. ഈ വീഡിയോ പകർത്തിയതും എഡിറ്റ് ചെയ്തിരിക്കുന്നതും പാർവതി ആർ കൃഷ്ണ ആണ്.