യൂണിഫോമിൽ മീൻ വിറ്റ ആളെ മറന്നോ..? സ്വിമിങ് പൂളിൽ നീന്തി കളിച്ച് ഹനാൻ ഹമീദ്..

നമ്മുക്ക് അറിയാവുന്ന കാര്യമാണ് ഇന്ന് ഒരുപാട് താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് എന്ന് . ഹനാൻ ഹമീദ് എന്ന പെൺകുട്ടിയെ മലയാളികൾ അത്രവേഗം മറന്നു കാണില്ല . ഹനാൻ കേരളക്കരയുടെ ശ്രദ്ധ നേടിയത് കോളേജ് യൂണിഫോമിൽ മീൻ വിറ്റാണ്. പത്രത്തിൽ ഹനാന്റെ ഫോട്ടോ യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടി എന്ന പേരിൽ വന്ന ശേഷമാണ് മലയാളികൾ ഹനാനെ കുറിച്ച് അറിഞ്ഞ് തുടങ്ങുന്നത്. ഹനാൻ അത് ചെയ്തത് തന്റെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു .

പിന്നീട് ഒന്നാം പിണറായി സർക്കാർ, ഹനാന്റെ പഠന ചിലവുകൾ ഏറ്റെടുത്തിരുന്നു. അതിന് ശേഷം സോഷ്യൽ മീഡിയ ഹനാന് സർക്കാരിന്റെ മകൾ എന്ന ലേബൽ നൽകി . അതിന് പിന്നാലെ ഈ നടന്നത് ഒരു സിനിമയുടെ പ്രൊമോഷൻ ഭാഗമായി മെനഞ്ഞെടുത്ത ഒരു ഷൂട്ട് ആണെന്ന് തരത്തിൽ പ്രചാരണ വാദങ്ങൾ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഹനാന് എതിരെ ഒടേറെ വിമർശനങ്ങൾ വരികയുണ്ടായി. സത്യാവസ്ഥ അതല്ലെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ അതിരുവിട്ടിരുന്നു.ഹനാന് 2018 ൽ ആയിരുന്നു അപകടം സംഭവിക്കുന്നത്. താരം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ആ അപകടത്തിൽ ഹനാന് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നു. തുടർന്ന് ഹനാന്റെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഹനാൻ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് വരികയുണ്ടായി. കുറച്ച് നാളുകൾ മുന്നാണ് പൂർണ ആരോഗ്യവതിയായ ഹനാൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു . അത് വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹനാന്റെ മറ്റൊരു വീഡിയോ പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ഒരു റിസോർട്ടിലെ പൂളിൽ നീന്തി കളിക്കുന്ന ഹനാനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. രസകരമായ കമന്റുകളും ഈ വീഡിയോയുടെ താഴെ വന്നിരുന്നു. നീന്തിട്ട് ഇങ്ങോട്ട് പോരാണില്ലലോ.. നീന്തൽ അറിയില്ലെന്ന് കണ്ടാൽ മനസ്സിലാവും, എന്നിങ്ങനെയുള്ള കമന്റുകൾ ഏറെയാണ് താരത്തിന് ലഭിച്ചത്.