അന്ന് യൂണിഫോമിൽ മീൻ വിൽപ്പന..! ഹനാൻ ഹമീദിൻ്റെ മേകോവർ കണ്ട് ഞെട്ടി ആരാധകർ..

റോഡരികിൽ യൂണിഫോമിൽ നിന്ന് കൊണ്ട് മീൻ വില്പന നടത്തി മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് ഹനാൻ ഹമീദ്. മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത് യൂണിഫോമിൽ നിന്ന് മീൻ വിൽക്കുന്ന ഹനാനിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് . മാത്രമല്ല ചിത്രം വൈറലായതോടെ ഒന്നാം പിണറായി സർക്കാർ ഹനാന്റെ സംപ്രേക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു.

ഹനാനിനെ ആ സമയത്ത് വിളിച്ചിരുന്നത് സർക്കാരിന്റെ മകൾ എന്നായിരുന്നു . എന്നാൽ തന്റെ പ്രശ്നങ്ങൾക്ക് അൽപം ആശ്വാസം ലഭിച്ച സമയത്തായിരുന്നു ഹനാൻ ജീവിതത്തിൽ മറ്റൊരു പ്രതിസന്ധി നേരിടേണ്ടി വന്നത്. ഹനാന് ഒരു അപകടം സംഭവിക്കുകയും നട്ടെലിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്നും സർക്കാർ ആയിരുന്നു ഹനാനിന് സഹായമായി എത്തിയിരുന്നത് . ആ സംഭവം ഏറെ ചർച്ചയായ ഒരു വിഷയമായിരുന്നു. നട്ടെലിന് പരിക്കേറ്റതുകൊണ്ട് സർജറി നടത്തിയിരുന്നെങ്കിലും ബുദ്ധിമുട്ടുകൾ പിന്നീടുമുണ്ടായി.

ഇത്തരം ജീവിത പ്രതിസന്ധികളിൽ ഹനാൻ പലപ്പോഴും ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഓരോ നിമിഷവും അതിനോടെല്ലാം പോരാടിയാണ് ഹനാൻ ജീവിച്ചത് . ഇപ്പോഴിതാ മലയാളികൾ ഹനാന്റെ നിശ്ചയദാർഢ്യത്തിന്റെ ഒരു ഉദാഹരണത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നേരെ ശരിക്കും നടക്കാൻ പോലും കഴിയാതിരുന്ന ഹനാൻ ഇപ്പോഴിതാ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്.

ഹനാൻ പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയത് ജിമ്മിൽ അതികഠിനമായ വർക്ക് ഔട്ട് ചെയ്താണ് . ഹനാൻ വർക്ക് ഔട്ട് ചെയ്തിരുന്നത് ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് . സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി മലയാളികളാണ് ഹനാന്റെ ഈ ഊർജ്ജ്വസ്വലമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്.