ഗ്രീഷ്മ രമേഷിനൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു സുനിച്ചൻ…!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മഞ്ജു സുനിച്ചൻ . റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ആ ചാനലിലെ ഒരു ഹാസ്യ ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു . അഭിനയരംഗത്ത് ശോഭിച്ച താരം വളരെ വേഗം തന്നെ ബിഗ് സ്ക്രീനിലേക്കും കടന്നു വന്നു. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടി പാടം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. മഞ്ജുവിന്റെ പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബർസോറെ എന്ന ഗാനത്തിനാണ് താരം ചുവടു വയ്ക്കുന്നത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയുടെ ലൊക്കേഷനിൽ നിന്നുമാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. മഞ്ജുവിനൊപ്പം ഈ പരമ്പരയിലെ മറ്റൊരു താരമായ ഗ്രീഷ്മ രമേശും ചുവടുവയ്ക്കുന്നു.

പ്രണയ വർണങ്ങൾ എന്ന പരമ്പര കൂടാതെ മഴവിൽ മനോരമയിലെ മീനാക്ഷി കല്യാണം എന്ന പരമ്പരയിൽ കൂടി അഭിനയിക്കുന്ന താരമാണ് ഗ്രീഷ്മ രമേശ്. രണ്ടാളും അതി മനോഹരമായി തന്നെ ഡാൻസ് ചെയ്യുന്നതായി കാണാം. ഇരുവരും ഇതിന് മുൻപും കിടിലൻ റീൽസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. പ്രണയ വർണങ്ങൾ ലൊക്കേഷനിലെ നർത്തകർ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവരുടേയും ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.