അറബിക് കുത്ത് ഡാൻസിൽ കോളേജ് ഇളക്കിമറിച്ച് നടി ഗോപിക രമേശ്..വീഡിയോ കാണാം

നവാഗതനായ ഗിരീഷ് എ.ഡിയുടെ സംവിധാന മികവിൽ ഒട്ടേറെ ബാലതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് മാത്യു തോമസും അനശ്വര രാജനും ആയിരുന്നു. ബാലതാരങ്ങളായ ഇവരെ കൂടാതെ ഗായകനും സംവിധായകനുമായ നടൻ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന റോളിൽ അഭിനയിച്ചിരുന്നു. ഒട്ടേറെ കുട്ടി പുതുമുഖങ്ങളുമായി വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ കോടികളാണ് നേടിയെടുക്കാൻ കഴിഞ്ഞത്.


ചിത്രത്തിൽ നായക വേഷത്തിൽ എത്തിയ മാത്യു തോമസിന്റെ ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായി ശ്രദ്ധ നേടിയ താരമാണ് സ്റ്റെഫി . ഗോപിക രമേശ് എന്ന ഈ താരസുന്ദരിയുടെ ചിത്രത്തിലെ ആ ചെറിയ റോൾ വളരെയധികം ശ്രദ്ധനേടിയിരുന്നു . ഒരു പക്ഷേ ചിത്രത്തിലെ നായകന്റെയും നായികയുടേയും കഥാപാത്രങ്ങൾ നേടിയ അത്രയും ആരാധകരെ തന്നെ ആ ഒരു റോളുകൊണ്ട് നേടിയെടുത്ത താരമാണ് ഗോപിക. ചിത്രത്തിലെ ആ റോൾ അതി മനോഹരമായി തന്നെ ഗോപിക അവതരിപ്പിച്ചു. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത വിധമായിരുന്നു താരത്തിന്റെ പ്രകടനം.


ചിത്രത്തിൽ ജെയ്സൺ പറയുന്ന പോലെ ‘ഒരു വികാരവുമില്ലാത്ത’ സ്റ്റെഫി എന്ന കഥാപാത്രത്തെ നിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് ഒന്നും മറക്കാൻ കഴിയുകയില്ല. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഗോപികയെ തേടി പുതിയ അവസരങ്ങളും വന്നെത്തി. കൂടാതെ ആദ്യ ചിത്രത്തോടെ സോഷ്യൽ മീഡിയകളിൽ ധാരാളം ഫോളോവേഴ്സിനെയും താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു. ആദ്യ ചിത്രത്തിന് ശേഷം വാങ്ക് എന്ന സിനിമയിലും ഗോപികയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.


21-കാരിയായ ഈ താര സുന്ദരിയെ ഒട്ടും വൈകാതെ തന്നെ നായികയായി സിനിമയിൽ അരങ്ങേറുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുയാണ് ആരാധകർ. ഈ കഴിഞ്ഞ ദിവസം നടന്ന കൊല്ലം എസ്.എൻ കോളേജിന്റെ ‘കോളേജ് യൂണിയൻ’ ഉദ്‌ഘാടന ചടങ്ങിൽ അതിഥിയായി എത്തിയത് നടി ഗോപിക രമേശ് ആയിരുന്നു . വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനത്തിന് കോളേജിലെ പിള്ളേരെ ഇളക്കി മറിച്ചുകൊണ്ട് കിടിലം ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചിരിക്കുകയാണ് ഗോപിക . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഇതിന്റെ വീഡിയോ .