തെങ്കശിപട്ടണത്തിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി നടി ഗോപിക അനിലും സുഹൃത്തുകളും..

ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം എന്ന സീരിയൽ . ഈ പരമ്പരയിൽ സിനിമ നടി കൂടിയായിരുന്ന ചിപ്പി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ചിപ്പി സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നത്. മലയാളി ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പരമ്പര എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . അതുകൊണ്ട് തന്നെ മറ്റു പരമ്പരകളെ ബഹുദൂരം പിന്നിലാക്കി റേറ്റിംഗിന്റെ കാര്യത്തിൽ മുന്നേറി കൊണ്ടിരിക്കുകയാണ് സാന്ത്വനം എന്ന ഈ കുടുംബ പരമ്പര. ചിപ്പിയെ കൂടാതെ വേറെയും ഒരുപാട് താരങ്ങൾ സാന്ത്വനത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

നടി ഗോപിക അനിൽ ആണ് ഈ പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നതും പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളും. സിനിമയിൽ ബാലതാരമായി വേഷമിട്ട ഒരാളാണ് ഗോപിക. ബാലേട്ടൻ എന്ന ഹിറ്റ് മോഹൻ ലാൽ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി വേഷമിട്ട താരമാണ് ഗോപിക. വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് താരം തിരിച്ചെത്തിയത് മിനിസ്ക്രീനിൽ ശോഭിക്കാൻ ആയിരുന്നു. ടെലിവിഷൻ രംഗത്തേക്ക് എത്തിയ താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് സാന്ത്വനം സീരിയൽ ആണ്.

അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ ഗോപിക അവതരിപ്പിക്കുന്നത് . അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രമായി സജിൻ ടി.പിയാണ് ഈ പരമ്പരയിൽ അഭിനയിക്കുന്നത് . പ്ലസ് എന്ന സിനിമയിലൂടെയാണ് സജിൻ അഭിനയത്തിലേക്ക് കടന്നു വരുന്നത് . ഈ ചിത്രത്തിൽ സജിൻ ഒപ്പം അഭിനയിച്ച നടി ഷഫ്നയാണ് സജിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ. പരമ്പരയിലെ ഭാര്യ ഗോപികയും സജിന്റെ യഥാർത്ഥ ഭാര്യ ഷഫ്നയും വളരെ അടുത്ത സുഹൃത്തുക്കളാണ്.

അടുത്ത സുഹൃത്തുക്കളായ ഇവർ സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കാറുണ്ട്. ഗോപികയ്ക്കും ഷഫ്നയ്ക്കും ഏറെ ആരാധകർ ഉള്ളത് കൊണ്ട് തന്നെ വളരെ വേഗം ആ പോസ്റ്റുകൾ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗോപിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. തെങ്കാശി പട്ടണം ചിത്രത്തിലെ ഗാനത്തിനാണ് ഇവർ ചുവടു വയ്ക്കുന്നത്. ഓണത്തോടനുബന്ധിച്ച് പകർത്തിയ ഈ വീഡിയോയിൽ സെറ്റ് സാരി ധരിച്ച് അതി സുന്ദരിമാരായാണ് ഇവർ എത്തിയിരിക്കുന്നത്. ഗോപികയുടെ അനിയത്തി കീർത്തനയേയും ഈ വീഡിയോയിൽ കാണാം. ഷഫ്നയുടെ ഭർത്താവ് സജിൻ ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.