സാംബ പാട്ടിന് ചുവടുവച്ച് ഗോപി സുന്ദറും അമൃത സുരേഷും..!

പ്രശസ്ത ഗായികയായ അമൃത സുരേഷിനൊപ്പം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ഗോപി സുന്ദർ അടുത്തിടെയാണ് ദാമ്പത്യ ജീവിതമാരംഭിച്ചത്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പ്രേക്ഷകരെ അറിയിച്ച താരങ്ങൾ ഏറെനാളായി തങ്ങൾ പ്രണയത്തിലായിരുന്നു എന്നും തുറന്നു പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളാണ് ഗോപി സുന്ദറും അമൃതയും . തങ്ങളുടെ പുതിയ ജീവിതം സംഗീതവും യാത്രകളുമായി ആഘോഷിക്കുകയാണ് ഈ താരങ്ങൾ . ഒരു സംഗീത സംവിധായകനും ഗായികയും ഒന്നിച്ചപ്പോൾ ഒട്ടേറെ പാട്ടുകൾ ഒരുമിച്ച് ചെയ്തും പുത്തൻ സോങ് വീഡിയോകൾ ഒരുക്കിയും സോഷ്യൽ മീഡിയയിൽ ഇവർ ശ്രദ്ധ നേടുകയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഇവരും ചേർന്ന് ഒരുക്കിയ ഒരു പുത്തൻ സോങ് വീഡിയോ ആണ് . ഒലേലെ എന്ന വരികളോടെ തുടങ്ങുന്ന ഒരു അടിപൊളി ഗാനമാണ് ആരാധകർക്കായി ഇവർ പങ്കുവച്ചിരിക്കുന്നത്. ഈ ഗാനം ഗോപി സുന്ദറും അമൃത സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആലാപനം മാത്രമല്ല ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നതും ഈ താരങ്ങൾ തന്നെയാണ്. സാംബ താളത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് ബി കെ ഹരിനാരായണനാണ് വരികൾ രചിച്ചത്. സംഗീതം നൽകിയത് ഗോപി സുന്ദർ തന്നെയാണ്.

ഗോപി സുന്ദർ , അമൃത സുരേഷിന്റെ രണ്ടാമത്തെ ജീവിത പങ്കാളിയാണ് . അമൃത ആദ്യം വിവാഹം കഴിച്ചത് നടൻ ബാലയെ ആണ്. ഇവർക്ക് ഒരു മകളുണ്ട്. വിവാഹ ജീവിതത്തിലെ പൊരുത്ത കേടുകളെ തുടർന്ന് ബാലയുമായുള്ള വിവാഹ ബന്ധം അമൃത വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം സംഗീതവുമായി മകളോടൊപ്പം കഴിയവെയാണ് അമൃതയുടെ ജീവിതത്തിലേക്ക് സംഗീത സംവിധായകൻ ഗോപി സുന്ദർ എത്തുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. നേരത്തെ തന്നെ വിവാഹിതനായ വ്യക്തിയാണ് ഗോപി സുന്ദറും . ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര് പ്രിയ എന്നാണ്. രണ്ട് ആൺമക്കളും ഈ വിവാഹ ബന്ധത്തിൽ ഗോപി സുന്ദറിനുണ്ട്. എന്നാൽ പ്രിയയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗോപി സുന്ദർ അഭയ ഹിരൺമയി എന്ന ഗായികയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അഭയ ഹിരൺമയി, ഗോപി സുന്ദർ ഈണം നൽകിയ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായിക കൂടിയാണ് . ഈ റിലേഷൻഷിപ്പ് അവസാനിച്ചതിന് ശേഷമാണ് അദ്ദേഹം ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും

.