പരമ സുന്ദരിയായി നടി ഗായത്രി സുരേഷ്..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

മലയാളികളുടെ പ്രിയ താരമാണ് ഗായത്രി ആർ സുരേഷ്. അഭിനയ കാലത്തിലെ തുടക്കം മുതലേ സിനിമ പ്രേമികളിൽ നിന്നും നല്ല പിന്തുണയോടെയാണ് ഗായത്രി വളർന്ന് വന്നത്. ഓരോ സിനിമയിലും ലഭിക്കുന്ന വേഷങ്ങൾ മികച്ച രീതിയിലാണ് നടി ഇതുവരെ കൈകാര്യം ചെയ്തിരിക്കുന്നത്. മറ്റ് പല നടിമാരെ പോലെ ഗായത്രിയും മോഡലിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.

2014ൽ മിസ്സ്‌ ഫെമിന ജേതാവും കൂടിയായ ഗായത്രി നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു. കേരളത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി ആദ്യമായി നായിക വേഷമിടാൻ ഭാഗ്യം ലഭിച്ചത്. 2015 മുതൽ അഭിനയ ജീവിതത്തിൽ സജീവമായ ഗായത്രി ഇപ്പോൾ മലയാളത്തിലെ തന്നെ താരമൂല്യ മുള്ള നടിമാരിൽ ഒരാളായി കഴിഞ്ഞിരിക്കുകയാണ്.

ഒരേമുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം ചിൽഡ്രൻസ് പാർക്ക്‌ തുടങ്ങി അനേകം സിനിമകളിലൂടെ ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടാൻ കഴിഞ്ഞു. കൂടാതെ ചെന്നൈയിൽ സ്ഥിതി ചെയുന്ന ആർ ബി എസിൽ ജൂനിയർ അണല്യസറായി ജോലി ചെയ്യുകയാണ്. സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി സംവദിക്കാൻ നടി മറക്കാറില്ല. അതുകൊണ്ട് തന്നെ ഗായത്രി ആർ സുരേഷ് എന്ത് പങ്കുവെച്ചാലും നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

ഇപ്പോൾ ഗായത്രി ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പത്ത് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസുള്ള ഗായത്രിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് പരമ സുന്ദരി എന്ന ഗാനത്തിന്റെ ഈരടികൾക്ക് ചുവടു വെച്ച വീഡിയോ പോസ്റ്റ്‌ ചെയ്‌തത്.