ബീസ്റ്റിലെ അറബിക് കൂത്ത് ഗാനത്തിന് ഗായത്രീ സുരേഷിൻ്റെ തകർപ്പൻ ഡാൻസ്..!

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയ ഗാനമാണ് ബീസ്റ്റിലെ അറബിക് കുത്ത് ഗാനം . നെൽസൺ സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് ബീസ്റ്റ് . ഈ അടുത്താണ് ചിത്രത്തിലെ ആദ്യ ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയത്. വിജയും പൂജ ഹെഗ്‌ഡെയും ഒന്നിച്ചെത്തിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. തമിഴ് നടൻ ശിവകാർത്തികേയൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ജോണിതാ ഗാന്ധിയും ചേർന്നാണ്. ഗായകൻ അനിരുദ്ധ് തന്നെയാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് .


സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഈ ഗാനത്തിന്റെ റീൽസുമായി എത്തുന്നത്. അത്തരത്തിൽ ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാള നടി ഗായത്രി സുരേഷ്. അറബിക് കുത്ത് ഗാനത്തിന് താരം ചുവടുവയ്ക്കുന്ന വീഡിയോ ഫ്രീ ബേർഡ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്ക് ഇരയാക്കുന്ന നടി കൂടിയാണ് ഗായത്രി.


2015 ൽ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായാണ് ഗായത്രി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി അവസരങ്ങൾ ഗായത്രിയെ തേടിയെത്തി. സഖാവ്, ഒരു മെക്സിക്കൻ അപാരത , വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം , നാം തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുത്തൻ ഫോട്ടോഷൂട്ടുകളും , വീഡിയോകളും മറ്റും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.