ഗായത്രി സുരേഷ് പൊളിച്ചടുക്കി..! ടെറസ്സിൽ നിന്ന് വെറൈറ്റി ഡാൻസുമായി താരം…

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ താര സുന്ദരിയാണ് നടി ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. തെലുങ്ക് ഭാഷാ ചിത്രത്തിലും താരം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോസുമായി എത്തുന്ന താരം പലപ്പോഴും ട്രോളന്മാരുടെ കലാവിരുതിന് ഇരയാകാറുണ്ട് . താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരത്തിന്റെ പുത്തൻ ചിത്രമായ മാഹിയിലെ ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ എന്ന ഗാനത്തിനാണ് താരം റീൽസ് ബയ്തിരിക്കുന്നത് . ” മാഹി ” മെയ് 20 മുതൽ നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . നടി ജുവൽ മേരി , അൻസിബ എന്നിവരും നടൻ സൈജു കുറുപ്പും ഉൾപ്പെടെ നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്യുന്ന മാഹി എന്ന ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നത് നടൻ അനീഷ് മേനോൻ ആണ്. കേന്ദ്ര കൂപ്പാത്രങ്ങളായ ഗായത്രി സുരേഷ് , അനീഷ് മേനോൻ എന്നിവരെ കൂടാതെ ഹരീഷ് പെരുമണ്ണ , അനീഷ് ഗോപാൽ, അൽത്താഫ് മനാഫ്, ഷഹീൻ സിദ്ദിഖ്, നവാസ്, ദേവൻ ,ശശാങ്കൻ , ആശാനായർ , ഭാമ അരുൺ എന്നിവരും വേഷമിടുന്നു. വി എസ് ഡി എസ് എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വസന്തൻ, ഷാജിമോൻ , ദൃതിൻ, ശ്രീകുമാർ എന്നിവർ ചേർന്നാണ്.