കൂട്ടുകാരിക്കൊപ്പം ഗായത്രി സുരേഷിൻ്റെ വെറൈറ്റി ഡാൻസ്..! വീഡിയോ കാണാം..

മലയാള സിനിമ മേഖലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി ഗായത്രി സുരേഷ്. ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ 2015 ൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ താരം തന്റെ കഴിവ് പ്രകടിപ്പിച്ചു . ഗായത്രി തെലുങ്ക് ഭാഷാ ചിത്രത്തിലും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട് .

ജമ്നപ്യാരി എന്ന ചിത്രത്തിന് ശേഷം ഒരു മെക്സിക്കൻ അപാരത , ഒരേ മുഖം , കല വിപ്ലവം പ്രണയം, നാം , സഖാവ്, ചിൽഡ്രൻസ് പാർക്ക്, വർണ്യത്തിൽ ആശങ്ക, 99 ക്രൈം ഡയറി, എസ്കേപ് തുടങ്ങി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാഹി .

സോഷ്യൽ മീഡിയയിൽ നിരന്തരം പുത്തൻ വീഡിയോസുമായി എത്തുന്ന ഗായത്രി മിക്കപ്പോഴും സോഷ്യൽ മീഡിയ ട്രോളന്മാരുടെ കൈകളിൽ അകപ്പെടാറുണ്ട്. എന്നാൽ അതെല്ലാം വളരെ ബോൾഡ് ആയി തന്നെയാണ് ഗായത്രി കൈകാര്യം ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഏറ്റവും പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ക്രോപ് ടോപും ജീൻസും ധരിച്ച് വളരെ സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിട്ടുകൾ പിന്നീടുമ്പോഴേക്കും നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.