സോഷ്യൽ മീഡിയയിൽ തരംഗമായ ഒമർ ലുലുവിൻ്റെ ഫ്രീക്ക് ലുക്ക് ഗാനം..! കാണാം..

ലോകം മുഴുവൻ തരംഗം സൃഷ്ടിച്ച ഒരു ഗാനമായിരുന്നു ഒ മർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്നത്. അതിന് ശേഷം ഇപ്പോഴിതാ ഒമർ ലുലു മറ്റൊരു ഗാനവുമായി എത്തി സോഷ്യൽ മീഡിയകളിൽ ഇടം നേടുകയാണ്. ഒമർ ലുലുവിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന നല്ല സമയം എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫ്രീക്ക് ലുക്കിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ചിത്ര എസ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് രാജീവ് ആലുങ്കൽ ആണ്. ബിന്ദു അനിരുദ്ധൻ, ജീനു നസീർ, ചിത്ര എസ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റാപ് ലെറിക്സ് ഒരുക്കിയത് റാപ്പർ ഇന്ദുലേഖ വാര്യർ ആണ്. വൺ ടു ത്രീ മ്യൂസിക്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

നവംബർ 18 ന് ആണ് ഒമർ ലുലുവിന്റെ നല്ല സമയം തിയറ്ററുകളിൽ എത്തുന്നത്. പതിവുപോലെ തന്നെ നിരവധി പുതുമുഖ താരങ്ങളുമായാണ് ഒമർ ലുലു ഇത്തവണയും എത്തുന്നത്. നല്ല സമയം മലയാള സിനിമയിലെ ആദ്യ മുഴുനീള സ്‌റ്റോണർ കോമഡി ചിത്രമാണ്. ഇപ്പോൾ വൈറലായി മാറുന്ന പ്രെമോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് നീന മധു , ഗായത്രി ശങ്കർ , നോറ ജോൺസൺ, നന്ദന സഹദേവൻ , സുവൈബത്തുൽ ആസ്ളമിയ്യഎന്നീ പുതുമുഖ താരങ്ങളാണ്. കൂടാതെ നടി മറീന മൈക്കിളും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ജാസ്മിൻ എം മൂസയും അഭിനയിച്ചിട്ടുണ്ട്. ഈ ഗാനം എൽ ജി ബി ടി ക്യൂ എന്ന വിഭാഗത്തിലെ ആളുകളെയും പ്രതിനിധീകരിക്കുന്നുണ്ട്.

അഞ്ച് പുതുമുഖ നായികമാർക്കൊപ്പം ഇർഷാദ് അലി , വിജീഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കലന്തൂരാണ്. സംവിധായകൻ ഒമർ ലുലു , ചിത്ര എസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. നവംബർ 12 ന് ആണ് ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്യുന്നത്.