പുരോഗതിയെ പിന്തുടരുക, പൂർണതയല്ല.. വർക്കൗട്ട് വീഡിയോ പങ്കുവച്ച് യുവ താരം എസ്തർ അനിൽ…

ബാലതാരമായി സിനിമകളിൽ തിളങ്ങി പ്രേക്ഷക മനം കീഴടക്കിയ താരങ്ങളെ പിന്നീട് നായകനായോ നായികയായോ ഒക്കെ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ . അങ്ങനെ ഒരു തിരിച്ചുവരവ് നടത്തുന്ന താരങ്ങൾക്ക് പ്രേക്ഷകർ ഗംഭീര സ്വീകരണവും നൽകാറുണ്ട്. ഇങ്ങനെ മലയാളത്തിൽ ബാലതാരമായി തിളങ്ങിയ ശേഷം നായികയായി എത്തിയവരാണ് ശാലിനിയും ശാമിലിയും പോലുള്ള നിരവധിപ്പേർ.

ഈ കാലഘട്ട സിനിമകളിൽ അഭിനയിക്കുന്ന കുട്ടി താരങ്ങളും ഇതുപോലെ വമ്പൻ വേഷങ്ങളുമായി ഭാവിയിൽ എത്തും എന്ന് കരുതപ്പെടുന്നവരാണ്. പണ്ട് ബാലതാരമായി തിളങ്ങി ഇനി നായികയായി എത്തും എന്ന് പ്രേക്ഷകർ കരുതുന്ന ഒരു താരമാണ് എസ്തർ അനിൽ. എസ്തറിനെ മലയാളികൾ എന്നും ഓർത്തിരിക്കാൻ കാരണമായ ലേബൽ ദൃശ്യം, ദൃശ്യം 2 തുടങ്ങിയ ബ്രഹ്മണ്ഡ ഹിറ്റ് ചിത്രങ്ങളിൽ താരരാജാവ് മോഹൻലാലിൻറെ മകളായി വേഷമിട്ടു എന്നതാണ്.

ആദ്യ സിനിമയിൽ ബാലതാരമായി അഭിനയിച്ച ശേഷം പിന്നീട് നായികയായി തിളങ്ങിയവരാണ് അനശ്വര രാജനെ പോലെയുള്ള താരങ്ങൾ. എസ്തറിനെ പോലെ ചെറുപ്രായത്തിൽ അഭിനയ രംഗത്ത് എത്തിയ അനിഖ സുരേന്ദ്രൻ, നയൻ‌താര ചക്രവർത്തി എന്നിവരും നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ട് പ്രേക്ഷകരും താരത്തിന്റെ ആരാധകരും എസ്തറും ഒട്ടും വൈകാതെ തന്നെ നായികയായി അഭിനയരംഗത്ത് എത്തും എന്ന് വിശ്വസിക്കുന്നവരാണ്.

എസ്തറിന്റെ അവസാനം ഇറങ്ങിയ ചിത്രം ജാക്ക് ആൻഡ് ജിൽ ആയിരുന്നു . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് എസ്തർ ജിമ്മിൽ കഠിനമേറിയ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് . വീഡിയോ കണ്ട് മലയാളികൾ ചോദിക്കുന്നത് നായികയാകാനുള്ള തയ്യാറെടുപ്പാണോ എന്നാണ്. എസ്തർ തന്റെ വർക്ക് ഔട്ടുകൾ ചെയ്യുന്നത് കൊച്ചിയിലെ സ്റ്റാർക് ഫിറ്റ്‌നെസ് സെന്ററിലാണ് .