Categories: Videos

ദാവണിയിൽ മനോഹര ഡാൻസുമായി ഹാപ്പി വെഡ്ഡിംഗ് നായിക ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം..

ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡിംങ് . 2016 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി ദൃശ്യ രഘുനാഥ് . ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ദൃശ്യ പിന്നീട് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. ദൃശ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ ഇത്രയും സ്വീകാര്യത ലഭിച്ചത് താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും കൊണ്ടാണ് . താരത്തിന്റെ ശാലീന സൗന്ദര്യത്തിൽ തന്നെയാണ് മലയാളി പ്രേക്ഷകരുടെ കണ്ണുടക്കിയത്. മാച്ച് ബോക്സ് എന്ന ചിത്രത്തിലാണ് ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന് ശേഷം ദൃശ്യ അഭിനയിച്ചത് . 2017 ൽ പുറത്തിറങ്ങിയ മാച്ച് ബോക്സ് എന്ന ചിത്രത്തിന് ശേഷം പിന്നീട് പ്രേക്ഷകർ സ്ക്രീനിൽ കാണുന്നത് ദൃശ്യയെ 2021 ൽ ആയിരുന്നു.

എന്നാൽ അതും മലയാളത്തിൽ ആയിരുന്നില്ല , തെലുങ്ക് ചിത്രമായ ഷാദി മുബാറക്കിൽ ആണ് 2021 ൽ താരം എത്തിയത്. പിന്നീട് കാത്തിരുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിൽ ദൃശ്യ എത്തിയത് 2022 ൽ ആണ്. ജോൺ ലൂഥർ എന്ന ജയസൂര്യ ചിത്രത്തിലാണ് താരം അഭിനയിച്ചത്.

ബിഗ് സ്ക്രീനിലെ ദൃശ്യയുടെ സാന്നിധ്യം വളരെ കുറവാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ദൃശ്യ. സോഷ്യൽ മീഡിയയിൽ പുത്തൻ മേക്കോവറിൽ എത്തിയ ദൃശ്യയുടെ ചിത്രങ്ങളും റീൽസും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ റീൽസാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ദാവണി ധരിച്ച് അതി സുന്ദരിയായാണ് താരം ഈ റീൽസ് ചെയ്തിരിക്കുന്നത്. ഈ ഛത്തീസ്ഗഢി ഗാനത്തോട് പ്രണയത്തിലാണ് എന്ന അടികുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago