റെയിൽവേ ട്രാക്കിൽ തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം..

പ്രേമം എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളിൽ ചിലരെ അഭിനയിച്ച് ഒമർ ലുലു സംവിധാനം ചെയ്ത ഒരു കോമഡി ചിത്രമായിരുന്നു ഹാപ്പി വെഡിങ്. ചിത്രം കോളേജ് ലൈഫും പ്രണയവും തേപ്പും അതിന് ശേഷമുള്ള സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ആണ് ഒരുക്കിയത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് സിജു വിൽ‌സൺ, ഷറഫുദ്ധീൻ, സൗബിൻ ഷാഹിർ എന്നിവരാണ് .
ഇവരെ കൂടാതെ രണ്ട് നായികമാരും ചിത്രത്തിൽ ശ്രദ്ധ നേടിയിരുന്നു. നടി അനു സിത്താര തേപ്പുകാരിയായ നായികവേഷത്തിൽ എത്തി. മറ്റൊരു നടി പുതുമുഖമായ ദൃശ്യ രഘുനാഥ് ആയിരുന്നു. ദൃശ്യയെ കാണിക്കുന്നത് സിനിമയുടെ സെക്കന്റ് ഹാഫ് തുടങ്ങി കുറച്ച് കഴിയുമ്പോഴാണ് .

ദൃശ്യ ഈ ചിത്രത്തിൽ കാഴ്ചവച്ചത് ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രടകനമായിരുന്നു . ഈ ചിത്രത്തിന് ശേഷം മലയാളത്തിൽ ഒരു ചിത്രം കൂടി മാത്രമേ ദൃശ്യ ചെയ്തിട്ടുള്ളൂ.
ദൃശ്യ പിന്നീട് അഭിനയിച്ചത് മാച്ച് ബോക്സ് എന്ന സിനിമയിലാണ് . അതിന് ശേഷം ഒരു തെലുങ്ക് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട് ദൃശ്യ. ഒരു ചെറിയ കാലയളവിൽ അഭിനയരംഗത്തു നിന്നും വിട്ടു നിന്ന ദൃശ്യ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് . ഇനി ദൃശ്യ അഭിനയിക്കുന്നത് ജയസൂര്യ നായകനായ ജോൺ ലൂതർ എന്ന സിനിമയിലാണ് . ദൃശ്യ റീൽസിലൂടെയും ഫോട്ടോഷൂട്ടിലൂടെയുമൊക്കെ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.


ഇപ്പോഴിതാ താരം ഒരു വെറൈറ്റി ഡാൻസുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് . ദൃശ്യ പുതിയ ഡാൻസ് റീൽസ് ചെയ്തിരിക്കുന്നത് റെയിൽവേ ട്രാക്കിൽ നിന്നാണ്. താരം വീഡിയോ പങ്കുവച്ചത് കല്ലുകൾക്ക് മുകളിൽ ഡാൻസ് ചെയ്യാൻ പാടാണ് എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് . ‘വിന്നൈത്താണ്ടി വരവായാ’യിലെ എ.ആർ റഹ്മാൻ സംഗീത നിർവഹിച്ച ഗാനത്തിനാണ് ദൃശ്യ ചുവടുവച്ചത്.

https://youtu.be/Ue5U8W2anok
© 2024 M4 MEDIA Plus