കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ദുൽഖർ സൽമാനും…!

1985 ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിലെ ദേവ ദൂതർ പാടി എന്ന ഗാനം ഇപ്പോൾ പുനരാവിഷ്ക്കരിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ആണ് ഈ ഗാനം വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ ഗാനമേളയ്ക്ക് കേൾക്കുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് . റിലീസ് ചെയ്ത നിമിക്ഷങ്ങൾകകം ഈ ഗാനം വൈറലായി മാറി. ട്രെൻഡിംഗ് ആയി മാറിയ ഈ ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് നമ്മുടെ പ്രിയതാരം ദുൽഖർ സൽമാൻ .

തന്റെ പുതിയ തെലുങ്ക് ചിത്രമായ സീതാരാമത്തിന്റെ പ്രെമോഷന് വേണ്ടി കൊച്ചി ലുലുമാളിൽ എത്തിയതാണ് ദുൽഖറും ചിത്രത്തിലെ മറ്റ് താരങ്ങളും. ആ വേദിയിൽ വച്ചാണ് തന്റെ ആരാധകർക്ക് വേണ്ടി ദുൽഖർ ചുവടുവച്ചത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ ഗാനത്തിൽ അഭിനയിച്ചത് മമ്മൂട്ടിയാണ്. ഇപ്പോഴിതാ അച്ഛൻ അഭിനയിച്ച ഗാനത്തിന് മകൻ ചുവടുവച്ച കൗതുകത്തിലാണ് ആരാധകർ.

ഒട്ടേറെ ഗാനങ്ങളുടെ പുനരാവിഷ്ക്കാരം നടന്നിട്ടുണ്ടെങ്കിലും ഇത്രയധികം ട്രെൻഡിംഗ് ആയി മാറാൻ സാധിച്ചത് ഈ ഗാനത്തിന് മാത്രമായിരിക്കും. ഗാനം ശ്രദ്ധ നേടാനുള്ള പ്രധാന കാരണം ഈ ഗാന രംഗത്തിലെ ചാക്കോച്ചന്റെ പ്രകടനം തന്നെയാണ് . പ്രേക്ഷകർക്കിടയിൽ വളരെ ഏറെ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചത്.

© 2024 M4 MEDIA Plus