വിജയുടെ വാരിസിലെ ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടൻ കൃഷ്ണകുമാരിൻ്റെ മകൾ ദിയ കൃഷ്ണ..!

മലയാള നടൻ കൃഷ്ണകുമാർ ബിഗ് സ്ക്രീനിലേയും മിനിസ്ക്രീനിലേയും ശ്രദ്ധേയ താരവും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് . ചലച്ചിത്രരംഗത്ത് മുപ്പത് വർഷത്തോളമായി സജീവമായി നിലകൊള്ളുന്ന താരമാണ് കൃഷ്ണകുമാർ. ആദ്യകാലങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ നടനും അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് ഇന്ന് സുപരിചിതരായ താരങ്ങളാണ്. പ്രേക്ഷകർ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു താര കുടുംബം ഉണ്ടാകില്ല. നാല് പെൺമക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. മൂത്തമകളായ അഹാന കൃഷ്ണ മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. താരത്തിന്റെ സഹോദരിമാരിൽ ഇഷാനി കൃഷ്ണയും ഹൻസികയും സിനിമയിൽ തല കാണിച്ചിട്ടുണ്ട്. എന്നാൽ ഇവരാരും തന്നെ പ്രേക്ഷകർക്ക് സുപരിചിതരായത് സിനിമകളിൽ വേഷമിട്ടിട്ടില്ല പകരം സോഷ്യൽ മീഡിയ വഴിയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് ഈ താര കുടുംബത്തിലെ ഓരോരുത്തരും .

അഹാനയാണ് തൻറെ അനിയത്തിമാരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് ഇവർ ഓരോരുത്തരും സോഷ്യൽ മീഡിയയിലെ വളരെ സജീവമായ താരങ്ങളായി മാറി . ഈ നാല് താരപുത്രന്മാരും ഇപ്പോൾ അറിയപ്പെടുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നാണ്. ഇവർ ഓരോരുത്തരും പലതരം ടോപ്പിക്കുകളുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഓരോരുത്തർക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയും ലഭിച്ചു.

ദിയ കൃഷ്ണ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരെ നേടിയെടുത്തത് തൻറെ ഡാൻസ് വീഡിയോസ് പോസ്റ്റ് ചെയ്തു കൊണ്ടാണ്. ദിയ ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിക്കുന്നുണ്ട് , അതിനാൽ തന്നെ ഡാൻസ് ചെയ്തു കൊണ്ട് ആരാധകരെ സ്വന്തമാക്കാൻ ദിയയ്ക്ക് സാധിച്ചു. ഡാൻസ് വീഡിയോസിനു പുറമേ താരം തൻറെ യാത്രാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള ദിയ തൻറെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകൾ കൊണ്ട് പലപ്പോഴും തൻറെ ആരാധകരുടെ മനം കവരാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ദിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയ വിജയ് ചിത്രം വാരിസിലെ രഞ്ജിതമേ എന്ന ഗാനത്തിനാണ് ദിയ ചുവടു വച്ചിരിക്കുന്നത്. മഞ്ഞ കളർ സാരി ധരിച്ച് മുല്ലപ്പൂ ചൂടി അതിസുന്ദരിയായാണ് ദിയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഹോദരി ഉൾപ്പെടെ നിരവധി പ്രേക്ഷകർ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.

© 2024 M4 MEDIA Plus