വെള്ളച്ചാട്ടത്തിൽ നീന്തി കുളിച്ച് ദിയ കൃഷ്ണ..! വീഡിയോ കാണാം..

വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ വളർന്ന വന്ന ഒരുപാട് താരങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട് . ഒരുപാട് താരങ്ങളെ വാർത്തെടുത്ത ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആണ് ടിക് ടോക് . ഇതിലൂടെ സാധാരണ ആളുകൾ പോലും വൈറൽ താരങ്ങളായി മാറി പക്ഷേ ടിക് ടോക് പിന്നീട് ബാൻ ചെയ്തു. അതിന് ശേഷമാണ് ഇൻസ്റ്റാഗ്രാം റീൽസ് പ്രേക്ഷകരിലേക്ക് എത്തുന്നത് . അതിലൂടെ ഒരുപാട് പുതുതാരങ്ങൾ ആണ് ദിനംപ്രതി വളർന്നു വരുന്നത്.
ഒരു കാലത്ത് മലയാള സിനിമകളിൽ ശോഭിച്ച നിൽക്കുകയും നിലവിൽ രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്ത നടനാണ് കൃഷ്ണകുമാർ. താരത്തിന്റെ മകളും മലയാള സിനിമയിലെ യുവ നടി അഹാനയുടെ അനിയത്തിമാരിൽ ഒരാളുമായ താരമാണ് ദിയ കൃഷ്ണ.

ദിയ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് . ദിയ മലയാളികൾക്ക് സുപരിചിതയാകുന്നത് ടിക് ടോക് വീഡിയോസിൽ അഹാനയ്ക്ക് ഒപ്പം എത്തിയപ്പോഴാണ്. പിന്നീട് താരം തന്റെ കുടുംബത്തിന് ഒപ്പവും ഒറ്റയ്ക്കുമെല്ലാം ഒട്ടെറെ വീഡിയോസിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സുഹൃത്തുകൾക്ക് ഒപ്പം ഡാൻസ് റീൽസ് ചെയ്യുന്ന ദിയ മികച്ചയൊരു നർത്തകി കൂടിയാണ്. ഇത്തരം ഡാൻസ് വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ദിയ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് . കൃഷ്ണകുമാറിന്റെ മറ്റ് രണ്ട് മക്കാളായ ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. ദിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്.

ദിയ ഇപ്പോൾ തന്റെ ഇരുപത്തി നാലാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് . ജന്മദിനത്തിന്റെ സന്തോഷം ദിയ ആരാധകരെ അറിയിച്ചത് മുന്നാറിൽ ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടുന്ന ഫോട്ടോ ആരാധകർക്കായി പങ്കുവച്ചുകൊണ്ടാണ് . ഇത് കൂടാതെ ദിയ ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിയയുടെ ഈ വീഡിയോയും ഫോട്ടോയും എടുത്തിരിക്കുന്നത് കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനാണ് .