സ്വിമ്മിങ് പൂളിലിൽ നീന്തി കളിച്ച് ദിയ കൃഷ്ണ..! വീഡിയോ പങ്കുവച്ച് താരം..

ലോക്ക് ഡൗൺ നാളുകളിലാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളും സജീവമാക്കുന്നത് . റീൽസും ടിക്-ടോക്കുമൊക്കെ ആയി ഒട്ടേറെ മുഖങ്ങൾ ഇന്ന് നമുക്ക് സുപരിചിതരായി. ഒരു സിനിമ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന പിന്തുണ ഇന്ന് സോഷ്യൽ മീഡിയ താരങ്ങൾക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും നിരവധിയാണ്. കൂടുതൽ കാഴ്ച്ചക്കാരെ കിട്ടുന്നതും പെയ്ഡ് പ്രൊമോഷനുകളും ഇത്തരം താരങ്ങളുടെ വരുമാനം വർദ്ധിപ്പിച്ചു.

സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ . ദിയ കൃഷ്ണ മറ്റ് സഹോദരിമാരെ പ്പോലെ അഭിനയരംഗത്തേക്ക് ചുവടു വയ്ച്ചിട്ടില്ല എങ്കിൽ പോലും അവർക്കുള്ളതിലും കൂടുതൽ ആരാധകരാണ് ദിയയ്ക്ക് ഉള്ളത്. പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ദിയയ്ക്ക് ഉള്ളത് . ദിയ തന്റെ ആരാധകർക്കായി പങ്കു വയ്ക്കുന്നത് കൂടുതലും ഡാൻസ് വീഡിയോസ് ആണ്. തന്റെ കാമുകനൊപ്പമുള്ള വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട് .

ഇപ്പോഴിതാ ദിയ പങ്കുവച്ച പുത്തൻ വീഡിയോ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ് . സ്വീംമിങ് പൂളിൽ ബിക്കിനി ധരിച്ച് നീന്തി കളിക്കുന്ന ദിയയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . കുളത്തിന്റെ പ്രകമ്പനങ്ങൾ നോക്കൂ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് . നിരവധി ആരാധകരാണ് ദിയയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.