മറ്റോരു കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ദിൽഷ പ്രസന്നനും, റംസാൻ മുഹമ്മദും…!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ദിൽഷ പ്രസന്നനും റംസാൻ മുഹമ്മദും . മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുതാരങ്ങളും തങ്ങളുടെ കരിയർ ആരംഭിക്കുന്നത്. ഈ റിയാലിറ്റി ഷോയിലെ ഇവരുടെ പ്രകടനം തന്നെയാണ് ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി എത്തുവാൻ ഇരുവർക്കും വഴി തെളിയിച്ചത്. സീസൺ ത്രീയിൽ ആയിരുന്നു റംസാൻ മത്സരാർത്ഥിയായി എത്തിയത്. ആ സീസണിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ ആണ് റംസാന് സാധിച്ചത്. നാലാം സീസണിൽ ആയിരുന്നു ദിൽഷയുടെ കടന്നുവരവ്. ശക്തരായ ഒട്ടേറെ മത്സരാർത്ഥികളെ പിന്തള്ളി കൊണ്ട് ആ സീസണിലെ വിജയി ആയി മാറുവാൻ ദിൽഷയ്ക്ക് സാധിച്ചു . ഇതിൻറെ പേരിൽ നിരവധി വിമർശനങ്ങളും ദിൽഷ നേരിടേണ്ടതായി വന്നു.ഡാൻസർ ആയതുകൊണ്ട് തന്നെ ഇരുവരും പിന്നീട് ഡാൻസിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവർ ഒന്നിച്ചു കൊണ്ടുള്ള നിരവധി പെർഫോമൻസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ദിൽഷയും റംസാനും കാഴ്ചവച്ച ഒരു മനോഹര റൊമാൻറിക് ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റംസാൻ ആണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.ഇരുവരും റെഡ് കളർ ഡ്രസ്സിൽ എത്തി കൊണ്ടായിരുന്നു ഈ റൊമാൻറിക് പെർഫോമൻസ് കാഴ്ചവച്ചത്. നേനോവാലെനെ എന്ന ഗാനത്തിനാണ് ഇവർ ചുവട് വെച്ചത്. ലൈറ്റ് ഓൺ ക്രിയേഷൻസ് ആണ് ഈ വീഡിയോ പകർത്തിയത്. ഷിഫാസ് അലി ആണ് കൊറിയോഗ്രാഫർ . ബിഗ് ബോസ് താരങ്ങളായ ബഷീർ, സൂരജ് തേലക്കാട് എന്നിവരും ഡാൻസർ സോണൽ ദേവരാജ് , അവതാരകനും നടനുമായ ജീവ തുടങ്ങിയ നിരവധി താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇരുവരുടെയും ഡാൻസ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus