തല്ലുമാലയിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി ധിൽഷ പ്രസന്നനും സുഹൃത്തും..

മലയാളത്തിലെ ഏറ്റവും ബ്രഹ്മാണ്ഡ ഷോകളിൽ ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ . നിരവധി ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബോസ് എന്ന ഈ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് നാല് സീസണുകൾ ആണ് ഇതിനോടകം പിന്നിട്ടത്. ഈ റിയാലിറ്റി ഷോയുടെ മത്സരാർത്ഥികളായി എത്തുന്നത് അഭിനയ രംഗം, സാമൂഹിക, സാംസ്കാരിക, സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരാണ്. അഭിനയ രംഗത്തെ വമ്പൻ താരങ്ങളാണ് ഈ ഷോയുടെ അവതാരകനായി എത്തുന്നത്. പ്രശസ്ത താരം മോഹൻലാൽ ആണ് മലയാളം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്.ഏറെ വിവാദമായ നാലാമത്തെ സീസൺ അവസാനിച്ചത് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് . നർത്തകിയായ ദിൽഷ പ്രസന്നനായിരുന്നു ഫൈനലിൽ വോട്ടിങ്ങിലൂടെ വിജയിച്ചത് . എന്നാൽ ഈ വിജയത്തിന്റെ പേരിൽ നിരവധി ട്രോളുകൾ ദിൽഷ നേരിടേണ്ടി വന്നു. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ വനിത വിജയി കൂടിയാണ് ഡാൻസർ ദിൽഷ പ്രസന്നൻ . ദിൽഷ ഏറെ നേരിടേണ്ടി വന്ന വിമർശനങ്ങൾ ആ സീസണിലെ പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകരുടെ പിന്തുണ കൊണ്ടാണ് താരം വിജയം കരസ്ഥമാക്കിയത് എന്നാണ്. എന്നാൽ ഇത്തരം വിമർശനങ്ങൾ താരത്തിന് നേരെ ഉയർത്തുമ്പോൾ പലരും കണ്ടില്ല എന്ന് നടിക്കുന്ന കാര്യം എന്തെന്നാൽ ദിൽഷ ഫൈനലിൽ എത്തിയത് ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചാണ് . വലിയ രീതിയിലുള്ള സൈബർ അക്രമങ്ങളാണ് ബിഗ് ബോസിന് ശേഷം ദിൽഷ നേരിട്ടത്.

ഷോയ്ക്ക് ശേഷം ഏറെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് ദിൽഷ. ഉദ്ഘാടനങ്ങളും മറ്റ് പൊതു പരിപാടികളുമായി താരം ഏറെ തിരക്കിലാണ്. എന്നാലും ഡാൻസർ ആയതു കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ഡാൻസ് വീഡിയോസ് പങ്കുവയ്ക്കാൻ താരം മറക്കാറില്ല . ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാൻ ആര്യ ബാലകൃഷ്ണനും ദിൽഷയ്ക്കൊപ്പം ചുവടു വയ്ക്കുന്നുണ്ട്. ക്രോപ് ടോപ്പും പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ചെത്തിയ ഇരുവരും ടൊവിനോ നായകനായി എത്തിയ തല്ലുമാലയിലെ ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. ഹ്യൂക്ക ഫോട്ടോഗ്രഫിയാണ് ഇരുവരുടേയും ഈ വീഡിയോ പകർത്തിയത്. നടി ജുവൽ മേരി ഉൾപ്പെടെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുള്ളത്.