കിടിലൻ റീമിക്സിന് തകർപ്പൻ ഡാൻസുമായി ബിഗ് ബോസ് താരം ദിൽഷയും, സുഹൃത്ത് ആര്യയും..

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളത്തിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നാണ് . അന്യ ഭാഷകളിൽ ഉടലെടുത്ത ഈ റിയാലിറ്റി ഷോ പിന്നീട് മലയാളത്തിലും ആരംഭിക്കുകയായിരുന്നു. ഇപ്പോൾ നിരവധി ഭാഷകളിലായി ഈ ഷോ നടക്കുന്നുണ്ട്. മലയാളം ബിഗ് ബോസ് ഇപ്പോൾ നാല് സീസണുകൾ ആണ് ഇതിനോടകം പിന്നിട്ടത്. അഭിനയ രംഗത്ത് ശ്രദ്ധേയരായവർ , സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരാണ് ഈ റിയാലിറ്റി ഷോയുടെ മത്സരാർത്ഥികളായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എല്ലാ ഭാഷകളിലും ഈ ഷോയുടെ അവതാരകനായി എത്തുന്നത് അഭിനയ രംഗത്തെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരിക്കും . മലയാളം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത് പ്രശസ്ത താരം മോഹൻലാൽ ആണ് .

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ വനിത വിജയിയെ ലഭിക്കുന്നത് നാലാമത്തെ സീസണിൽ ആണ്. ഏറെ വിവാദമായ ഒരു സീസൺ കൂടി എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഡാൻസർ ദിൽഷ പ്രസന്നനായിരുന്നു വോട്ടിംഗിലൂടെ പ്രേക്ഷകർ കണ്ടെത്തിയ നാലാം സീസൺ വിജയി . എന്നാൽ ഈ വിജയത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങളാണ് ദിൽഷ നേരിടേണ്ടി വന്നത്. ആ സീസണിലെ പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകരുടെ പിന്തുണ കൊണ്ടാണ് താരം വിജയം കരസ്ഥമാക്കിയത് എന്നാണ് ദിൽഷ ഏറെ നേരിടേണ്ടി വന്ന വിമർശനങ്ങളിൽ ഒന്ന് . ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള പല ടാസ്കുകൾ വിജയിച്ചാണ് ദിൽഷ ഫൈനലിൽ എത്തിയതെന്ന് ഇത്തരം വിമർശനങ്ങൾ താരത്തിന് നേരെ ഉയർത്തുന്നവർ പലരും കണ്ടില്ല എന്ന് നടിക്കുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ താരം വലിയ രീതിയിലുള്ള സൈബർ അക്രമങ്ങളാണ് നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഇതിനെ ഒന്നും തന്നെ വകവയ്ക്കാതെ തന്റെ ഡാൻസുമായി മുന്നോട്ട് പോകുകയാണ് ദിൽഷ

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ താരം ഏറെ തിരക്കുള്ള ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് . ഉദ്ഘാടനങ്ങളും മറ്റ് പൊതു പരിപാടികളുമായി ദിൽഷ ഇപ്പോൾ ഏറെ തിരക്കിലാണ്. എത്രയൊക്കെ തിരക്ക് വന്നാലും താരം തന്റെ ഡാൻസ് കൈവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ഡാൻസ് വീഡിയോസ് നിരന്തരം ദിൽഷ പോസ്റ്റ് ചെയ്യാറുണ്ട്. ഡാൻസറും താരത്തിന്റെ സുഹൃത്തുമായ ആര്യ ബാലകൃഷ്ണനൊപ്പമാണ് ഇപ്പോൾ കൂടുതൽ ഡാൻസ് വീഡിയോസും ചെയ്യുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാമിൽ ദിൽഷ പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് . ഒരു റിമിക്സ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഇവർ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.