അറബിക് ബെല്ലി ഡാൻസിന് ചുവടുവച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നനും സുഹൃത്തും..

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളത്തിലെ ഏറ്റവും ബ്രഹ്മാണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് . പല ഭാഷകളിലായി അരങ്ങേറുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ഇതിനോടകം പിന്നിട്ടത് നാല് സീസണുകൾ ആണ്. അഭിനയ രംഗത്ത് നിന്നും സാമൂഹിക, സാംസ്കാരിക, സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും മത്സരാർത്ഥികളായി എത്തുന്ന ഈ റിയൽ ഷോയുടെ അവതാരകനായി എത്തുന്നത് പ്രശസ്ത താരം മോഹൻലാൽ ആണ്.

ഇതിലെ മത്സരാർത്ഥികൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ് ദിവസങ്ങൾ താമസിക്കുകയും ടാസ്കുകളിൽ വിജയിക്കുകയും മാനസികമായും ശാരീരികമായും മറ്റ് മത്സാർത്ഥികളോട് പോരാടിയുമാണ് ഈ ഷോയിലെ വിജയിയെ കണ്ടെത്തുന്നത്. വോട്ടിങ്ങിലൂടെ പ്രേക്ഷകരാണ് ഈ ഷോയുടെ വിജയിയെ നിശ്ചയിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് വിവാദമായ നാലാമത്തെ സീസൺ അവസാനിച്ചത്. ഫൈനലിൽ വോട്ടിങ്ങിലൂടെ വിജയിച്ചത് നർത്തകിയായ ദിൽഷ പ്രസന്നനായിരുന്നു .ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ വനിത വിജയി കൂടിയാണ് . നേരത്തെ പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകരുടെ പിന്തുണ കൊണ്ടാണ് ദിൽഷ വിജയിച്ചതെന്ന് വിമർശനങ്ങൾ വിജയി ആയ ശേഷം താരത്തിന് നേരെ ഉയർന്നിരുന്നു. പലരും മറക്കുന്ന കാര്യം എന്തെന്നാൽ ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചാണ് ദിൽഷ ഫൈനലിൽ എത്തിയത് എന്നാണ്. വിജയത്തിന്റെ പേരിൽ ദിൽഷ നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള സൈബർ അക്രമങ്ങളും കൂടിയാണ്.

ദിൽഷ ഇൻസ്റ്റാഗ്രാമിൽ റീൽസും ഷൂട്ടുമൊക്കെയായി സജീവമായ തുടരുകയാണ്. ഇപ്പോൾ താരം തന്റെ കടുത്ത ആരാധകർക്കായി ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. നർത്തകിയായ ആര്യ ബാലകൃഷ്ണന് ഒപ്പം കിടിലൻ ചുവടുകൾ വെക്കുന്ന ഒരു വീഡിയോ ആണ് ദിൽഷ പോസ്റ്റ് ചെയ്തത് . താരം ഡാൻസ് ചെയ്തിരിക്കുന്നത് മൽ ഹബീബി എന്ന പാട്ടിനാണ് . വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ സംഭവം പൊളിച്ചിട്ടുണ്ടെന്നും കോസ്റ്റിയൂം കലക്കിയെന്നുമൊക്കെ ആണ്.

© 2024 M4 MEDIA Plus