വിക്രത്തിലെ ഏജൻ്റ് ടീനയായി ദിൽഷ പ്രസന്നൻ..! സ്റ്റേജിൽ തകർപ്പൻ ഡാൻസും ആക്ഷനുമായി താരം..

ഇക്കഴിഞ്ഞ ദിവസമാണ് 2022 ലെ ഏഷ്യനെറ്റ് ടെലിവിഷൻ അവാർഡ് നടന്നത്. നിരവധി സിനിമാ താരങ്ങൾ ഈ പരിപ്പാടിയിൽ പങ്കെടുത്തിരുന്നു. ഈ അവാർഡ് ഷോയുടെ മുഖ്യാതിഥിയായി എത്തിയത് ഉലകനായകൻ കമൽഹാസൻ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി ടെലിവിഷൻ താരങ്ങൾ ഒരുക്കിയ ഒരു മനോഹരമായ പെർഫോമൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഏഷ്യനെറ്റിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഈ വീഡിയോയുടെ ഹൈലൈറ്റ് ബിഗ് ബോസ് താരം ഡാൻസർ ദിൽഷ പ്രസന്നന്റെ പെർഫോമൻസ് ആണ്. കമൽ ഹാസൻ നായകനായി ഇക്കൊല്ലം റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രം. ഈ ചിത്രത്തിൽ വാസന്തി എന്ന താരം അവതരിപ്പിച്ച ഏജന്റ് ടീന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെരുന്നു . ഏജന്റ് ടീനയായി വേഷമിട്ടു കൊണ്ടായിരുന്നു ദിൽഷയുടെ പെർഫോമൻസ്. സാരിയിൽ ഗ്ലാമറസായി എത്തിയ താരം കിടിലൻ ഡാൻസ് പെർഫോമൻസും അത് കഴിഞ്ഞ് അത്യുഗ്രൻ ഫൈറ്റ് സീനും കാഴ്ചവയ്ക്കുന്നുണ്ട്. 7 മിനുട്ടോളം ദൈർഘ്യമുള്ള ഈ പെർഫോമൻസിൽ രണ്ട് മിനുട്ടോളമാണ് ദിൽഷ തകർത്താടിയത്. വീഡിയോയ്ക്ക് താഴെയും നിരവധി പ്രേക്ഷകരാണ് ദിൽഷയുടെ പെർഫോമൻസിനെ പ്രശംസിച്ച് കമന്റുകൾ നൽകിയിട്ടുള്ളത്.

ബിഗ് ബോസ് നാലാം സീസൺ ടൈറ്റിൽ വിന്നറായിരുന്നു ദിൽഷ പ്രസന്നൻ . ആ സീസണിൽ ഒരിക്കൽ ഉലകനായകൻ കമൽഹാസൻ അതിഥിയായി എത്തിയപ്പോഴും അദ്ദേഹത്തിന് മുന്നിൽ ഒരു കിടിലൻ ഡാൻസ് പെർഫോമൻസ് ദിൽഷ കാഴ്ചവച്ചിരുന്നു. ഇതിപ്പോൾ രണ്ടാം തവണയാണ് അദ്ദേഹത്തിന് മുൻപിൻ അതുഗ്രൻ പ്രകടനവുമായി ദിൽഷ എത്തുന്നത്.

ഏറെ വിവാദങ്ങൾ നിറഞ്ഞ ഒരു സീസൺ ആയിരുന്നു ബിഗ് ബോസിന്റെ നാലാം സീസൺ. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയിയായ ദിൽഷയ്ക്ക് പുറത്തിറങ്ങിയപ്പോൾ നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിരുന്നു . ഇപ്പോഴും താരം സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ ഇരയായി മാറാറുണ്ട്. എന്നാൽ താരം ഇതൊന്നും വകവയ്കാതെ തനിക്ക് ലഭിക്കുന്ന അവസരങ്ങളുമായി മുന്നോട്ടു പോവുകയാണ്. അത് തന്നെയാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും.