തമിഴ് ഹിറ്റ് പട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ..!

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിട്ടുള്ളവയാണ് ഫോട്ടോഗ്രാഫേഴ്സ് ഒരുക്കുന്ന മേക്കോവർ ഫോട്ടോഷൂട്ടുകൾ . ഇത്തരം മേക്കോവറിന് മോഡലുകളായി എത്തുന്നത് സിനിമാ സീരിയൽ താരങ്ങളോ അതുമല്ലെങ്കിൽ മറ്റ് പ്രശസ്തരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സോ ആയിരിക്കും.

എന്നാൽ കുറെ മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു സ്പെഷ്യൽ മേക്കോവർ ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. മലയാളികളുടെ മനസ്സിൽ ആ ഫോട്ടോ ഷൂട്ടും അത് എടുത്ത ഫോട്ടോഗ്രാഫറുടെ പേരും ഇന്നും മാഞ്ഞിട്ടുണ്ടാകില്ല. ആ ഫോട്ടോഷൂട്ട് എടുത്തിരുന്നത് പ്രൊഫഷണൽ സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ ആയ മഹാദേവൻ തമ്പി ആണ് .

ആ ഫോട്ടോ ഷൂട്ടിൽ മഹാദേവൻ തമ്പി മോഡലാക്കിയത് തെരുവിൽ കച്ചവടം ചെയ്തിരുന്ന ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിയെ ആയിരുന്നു. സോഷ്യൽ മീഡിയകളിലും അന്നത്തെ വാർത്തകളിലും ഈ ചിത്രം നിറഞ്ഞ് നിന്നിരുന്നു. അതിന് ശേഷം താരങ്ങൾ ഉൾപ്പടെയുള്ളവരെ മോഡലുകളാക്കി മഹാദേവൻ തമ്പി നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് സീസൺ ഫോർ വിജയിയായ ദിൽഷ പ്രസന്നനെയാണ് ഇത്തവണ മഹാദേവൻ തമ്പി മോഡലായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ മലയാളികൾക്ക് മാത്രമല്ല ദിൽഷയുടെ കടുത്ത ആരാധകർക്ക് പോലും താരത്തെ തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. ഷൂട്ടിനായി ദിൽഷ ധരിച്ചിരിക്കുന്നത് വയലറ്റ് നിറത്തിലെ ഒരു വെറൈറ്റി സിൽക്കി ഔട്ട്ഫിറ്റാണ് .

ദിൽഷയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് വിജിൽ ആണ്. മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച ദിൽഷ ഈ ഔട്ട്ഫിറ്റിൽ ഒരു കലക്കൻ ഡാൻസും പ്രേക്ഷകർക്കായി കാഴ്ചവച്ചു . ആ വീഡിയോയും സോഷ്യൽ മീഡിയയിൽ താരം പങ്കു വച്ചിട്ടുണ്ട്. ഫ്ലോർ ഇളക്കിമറിക്കുന്ന ഒരു കിടിലൻ പ്രകടനം തന്നെയാണ് ദിൽഷയുടേത്. കോസ്റ്റിയൂം ചെയ്തിരിക്കുന്നത് ഐമസ് ഡിസൈൻസ് ആണ് . ആർട്ട് ചെയ്തിട്ടുള്ളത് മിലൻ കണ്ണനാണ് . എന്തായാലും താരത്തിന്റെ ഈ കിടിലൻ മേക്കോവർ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

© 2024 M4 MEDIA Plus