റൈഡ് ഇറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ..!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് ദിൽഷ പ്രസന്നൻ . മികച്ച പെർഫോമൻസ് കാഴ്ച വച്ചുകൊണ്ട് റിയാലിറ്റി ഷോയിൽ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ദിൽഷയുടെ കരിയറിൽ വഴിത്തിരിവായി മാറിയത് മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആണ് . ബിഗ് ബോസിന്റെ സീസൺ ഫോർ മത്സരാർത്ഥിയായി എത്തിയ ദിൽഷ ആ സീസണിലെ ടൈറ്റിൽ വിന്നർ ആയി മാറുകയും ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി ആയി മാറുകയും ചെയ്തു. എന്നാൽ വിന്നറായി പുറത്തിറങ്ങിയ ദിൽഷയ്ക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടതായി വന്നു. ആ സീസണിലെ തന്നെ മറ്റൊരു മത്സരാർത്ഥിയുടെ പേര് പറഞ്ഞു കൊണ്ടായിരുന്നു കൂടുതൽ വിമർശനങ്ങളും ദിൽഷയ്ക്ക് നേരിടേണ്ടി വന്നത്.

എന്നാൽ തനിക്കെതിരെ വന്ന എല്ലാ വിമർശനങ്ങളെയും വളരെ ബോൾഡായാണ് ദിൽഷ നേരിട്ടത്. താരം ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറുകയും ചെയ്തു. നിരവധി ഉദ്ഘാടനങ്ങളും പല ഷോകളിൽ ഗസ്റ്റുമായും ദിൽഷ തിളങ്ങി. ഇപ്പോൾ ഏഷ്യാനെറ്റ് ചാനലിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു ഡാൻസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയായി എത്തിയിട്ടുണ്ട് താരം. ടെലിവിഷൻ രംഗത്ത് സജീവമാകുന്നതോടൊപ്പം സോഷ്യൽ മീഡിയയിലും ദിൽഷ ഒരു നിറസാന്നിധ്യമാണ്. ഡാൻസർ ആയതുകൊണ്ട് തന്നെ ദിൽഷ നിരവധി ഡാൻസ് വീഡിയോസ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് . താരത്തിന്റെ വീഡിയോസ് എല്ലാം നിമിഷനേരങ്ങൾക്കകം വൈറലായി മാറുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ദിൽഷ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ ഒരു ഡാൻസ് വീഡിയോ ആണ് . പതിവിൽ നിന്നും വ്യത്യസ്തമായി വളരെ സ്റ്റൈലിഷ് ലുക്കിൽ റോയൽ എൻഫീൽഡിൽ വന്നിറങ്ങി ചുവട് വയ്ക്കുന്ന ദിൽഷയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ക്രോപ്ടോപ്പും ജീൻസും അണിഞ്ഞ് കൂളിംഗ് ധരിച്ച് സ്റ്റൈലിഷ് ആണ് താരമെത്തിയത്. കോഴിക്കോടുള്ള റോയാദ് ഫാം ഹൗസിൽ നിന്നുമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.