ഡാൻസിങ് സ്റ്റാർ വേദിയിൽ അതി ഗംഭീരം നൃത്തവുമായി ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ..

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ദിൽഷ പ്രസന്നനും നാസിഫും . ഡി ഫോർ ഡാൻസിന്റെ രണ്ടാം സീസണിലാണ് ദിൽഷ മത്സരാർത്ഥിയായി എത്തിയത്. നാസിഫ് ആകട്ടെ ഇതിൻറെ മൂന്നാം സീസണിലും മത്സരാർത്ഥിയായി എത്തി. മത്സരാർത്ഥികൾ എന്നതിന് പുറമേ ഇരുവരും തങ്ങളുടെ സീസണുകളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഡാൻസേഴ്സ് ആയിരുന്നു. ഇപ്പോൾ ഈ ഇരുതാരങ്ങളും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ്. ജോഡികളായി പങ്കെടുക്കുന്ന ഈ റിയാലിറ്റി ഷോയിൽ ദിൽഷയും നാസിഫുമാണ് ഡാൻസ് ജോടികൾ .

ഡാൻസിങ് സ്റ്റാർസിന്റെ പ്രത്യേകത ഇതിലെ മത്സരാർത്ഥികൾ ചലച്ചിത്ര സീരിയൽ രംഗത്തെ പ്രമുഖരോ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരോ ആണ് . രണ്ടുപേർ ഉൾപ്പെടുന്ന 12 ടീമുകളാണ് ഇതിൽ മത്സരിക്കാൻ എത്തുന്നത്. സിനിമാതാരവും പ്രശസ്ത നടത്തുകയും ആയ ആശാ ശരത്തും മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയായ നടി ദുർഗ കൃഷ്ണയും ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തമാണ് ഈ റിയാലിറ്റി ഷോയുടെ വിധികർത്താക്കൾ . ഇവരെ കൂടാതെ ചലച്ചിത്രതാരം ശില്പ ബാലയും ഡാൻസ് കൊറിയോഗ്രാഫർ ബിജു ധ്വനിതരംഗ്, ജോബിൻ എന്നിവർ സൂപ്പർമാസ്റ്റർമാരായും റിയാലിറ്റി ഷോയുടെ ഭാഗമാകുന്നുണ്ട്.

നവംബർ 20 മുതൽ ആയിരുന്നു ഈ റിയാലിറ്റി ഷോ ആരംഭിച്ചത്. രണ്ടു പ്രശസ്തരായ ഡാൻസേഴ്സ് ഉൾപ്പെട്ട ടീം ആയതുകൊണ്ട് തന്നെ ദിൽഷ – നാസിഫ് ടീം എപ്പോഴും മികച്ച പ്രതികരണങ്ങളാണ് നേടാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇവർക്ക് കാഴ്ചവെച്ച ഒരു ഡാൻസ് വീഡിയോ ആണ് . ചാന്തുപൊട്ട് ചിത്രത്തിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദിൽഷയുടെയും നാസിഫിന്റെയും വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. റെഡ് കളർ ഡ്രെസ്സിൽ ഭംഗിയോടെ എത്തിയ ഇരുവരും അതിഗംഭീര നൃത്ത ചുവടുകളാണ് കാഴ്ചവയ്ക്കുന്നത്. ഈ ചേർന്നുള്ള ഇരുവരുടെ പെർഫോമൻസിന് മികച്ച കമന്റുകളാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്.

ഡി ഫോർ ഡാൻസിൽ എത്തിയ ദിൽഷ ഈശോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും പിന്നീട് മിനിസ്ക്രീൻ പരമ്പരകളുടെ ഭാഗമാവുകയും ചെയ്തിരുന്നു. അതിനുശേഷം മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തി. ആ സീസണിൽ ടൈറ്റിൽ വിന്നർ ആയതോടെ താരത്തിന്റെ കരിയർ മാറിമറിഞ്ഞു. ഇന്നിപ്പോൾ ഒട്ടേറെ ആരാധകരുള്ള ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ .