നടി ദുർഗ്ഗ കൃഷ്ണയുടെ കൂടെ ഡാൻസ് കളിച്ച് നടൻ കൃഷ്ണ ശങ്കർ..!

നടൻ കൃഷ്ണ ശങ്കർ , ദുർഗ്ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയമാക്കി വരും വർഷങ്ങളിൽ സംഭവിക്കാവുന്ന കാര്യങ്ങൾ എന്ന രീതിയിലാണ് ബിലഹരി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . അതുകൊണ്ട് തന്നെയാണ് കുടുക്ക് 2025 എന്ന പേരും ചിത്രത്തിന് നൽകിയിരിക്കുന്നത്. ഈ ചിത്രം പറയുന്നത് 2025 ലെ കഥയാണ് .

ചിത്രത്തിന്റെ ട്രൈലറും ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിലെ റൊമാന്റിക് ഗാനമായ മാരൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. ഇപ്പോഴിതാ ബിലഹരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ മാരൻ ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രേക്ഷകർക്കായി പങ്കു വച്ചിരിക്കുകയാണ്. മലയാള ഗാനം ആലപിച്ച സിദ് ശ്രീറാം, ഭൂമി എന്നിവർ തന്നെയാണ് ഈ തമിഴ് പതിപ്പും ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ താര ജോടികളായ കൃഷ്ണ ശങ്കറും ദുർഗ്ഗ കൃഷ്ണയും അതി മനോഹരമായി ചുവടുവയ്ക്കുന്നതും ഈ വീഡിയോയിൽ കാണാം.

ഈ ചിത്രത്തിൽ അജു വർഗ്ഗീസ് , ഷൈൻ ടോം ചാക്കോ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. നടൻ എസ്.വി കൃഷ്ണ ശങ്കർ , സംവിധായകൻ ബിലഹരി, ദീപ്തി റാം എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അഭിമന്യു വിശ്വനാഥ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്.