സുഹൃത്തിനൊപ്പം മനോഹര നൃത്തം കൊണ്ട് ആരാധകരെ ഞെട്ടിച്ച് നടി ദീപ്തി സതി..!

ഗ്ലാമറസ് നൃത്ത ചുവടുകൾ കൊണ്ട് ഒരിക്കൽ കൂടി ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് നടി ദീപ്തി സതി . മികച്ച നർത്തകിയായ ദീപ്തി നിരവധി ഡാൻസ് വീഡിയോസ് ആണ് ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്. തനിച്ചും സുഹൃത്തുക്കൾക്കൊപ്പം അതിഗംഭീര ഡാൻസ് പെർഫോമൻസ് ആയി എത്തുന്ന ദീപ്തിയുടെ വീഡിയോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പതിവുപോലെ അതീവ ഗ്ലാമറസായി കിടിലൻ ഡാൻസ് പെർഫോമൻസ് ആയി എത്തിയിരിക്കുകയാണ് ദീപ്തി സതി . ഇത്തവണയും താരം ഡാൻസറായ ശ്വേദന കൻവറിനോടൊപ്പമാണ് ചൂടുവച്ചിരിക്കുന്നത്. ശ്വേതന തന്നെയാണ് ഈ ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നതും. ഈ വീഡിയോ പകർത്തിയിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും ജോ ആണ് . നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. നടി ദീപ്തി തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചത്.

ചുരുങ്ങിയ കാലയളവ് കൊണ്ടാണ് ദീപ്തി സതി എന്ന താരം അഭിനയരംഗത്ത് തിളങ്ങിയത്. ആദ്യ ചിത്രം തന്നെ മികച്ച സ്വീകാര്യതയാണ് ഇത് നേടിക്കൊടുത്തത്. നീനാ എന്ന ലാൽ ജോസ് ചിത്രത്തിലായിരുന്നു ദീപ്തി സതിയുടെ അഭിനയരംഗത്തേക്കുള്ള തുടക്കം. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലേക്ക് ദീപ്തിയെ തെരഞ്ഞെടുത്തത് ഓഡിഷനിലൂടെ ആയിരുന്നു. പിന്നീട് മലയാള ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങൾ ദീപ്തിയെ തേടിയെത്തി. 2017 ൽ പുറത്തിറങ്ങിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടു. അതിനുശേഷം സോളോ , ലവകുശ, ഡ്രൈവിംഗ് ലൈസൻസ് , ലളിതം സുന്ദരം, ഇൻ, പത്തൊമ്പതാം നൂറ്റാണ്ട് , ഗോൾഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

ആരംഭം മലയാളത്തിലൂടെ ആയിരുന്നു എങ്കിലും ഈ മുംബൈക്കാരി താരം മറാത്തി, കന്നഡ, തമിഴ്, തെലുങ്കു ഭാഷ ചിത്രങ്ങളിലും തൻറെ മികവ് തെളിയിച്ചു. മോഡലിംഗ് രംഗത്ത് നിന്നായിരുന്നു അഭിനയത്തിലേക്ക് ഉള്ള ദീപ്തിയുടെ കടന്നുവരവ്. പല ഭാഷാ ചിത്രങ്ങളിലായി താരം ഏറെ തിരക്കിൽ ആയപ്പോഴും മോഡലിംഗ് കൈവിട്ടു കളഞ്ഞില്ല. മോഡലിംഗും അഭിനയവും ഒരുപോലെ കൊണ്ടു പോവുകയാണ് ഈ താരം. തൻറെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദീപ്തി പങ്കു വയ്ക്കാറുള്ളത്. ഇവയ്ക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.