വെറൈറ്റി ഡാൻസുമായി നടി ദീപ്തി സതി..! വീഡിയോ കാണാം..

ലാൽ ജോസ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിങ്ങിയ നീന എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ദീപ്തി സതി. മുംബൈക്കാരിയായ താരം വളരെ പെട്ടെന്നാണ് മലയാളി മനസ്സിൽ ഇടം നേടിയത്. ആദ്യ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ച താരം പിന്നീട് നായികയായി എത്തിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെയാണ്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തതോടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

2012 ൽ മിസ്സ് കേരള കിരീടം സ്വന്തമാക്കിയ ദീപ്തി 2014 ൽ മിസ് ഫെമിന ഇന്ത്യയിലെ മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു. അതിന് ശേഷമാണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത് . നീന പുള്ളിക്കാരൻ സ്റ്റാറാ, സോളോ , ലവ കുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിൽ താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രമാണ് ലളിതം സുന്ദരം . മലയാളത്തിന് പുറമേ തമിഴ്, കന്നഡ, മറാത്തി ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ദീപ്തി. നല്ലൊരു ഡാൻസറായ താരം തന്റെ പുത്തൻ ഡാൻസ് വീഡിയോസ് ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ നഖ്രെയ് നഖ്രെയ് എന്ന ഗാനങ്ങിന് ചുവടു വച്ചിരിക്കുകയാണ് താരം. തന്റെ ചലഞ്ച് ഏറ്റെടുക്കു എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിൽ എത്തി കിടിലൻ നൃത്ത ചുവടുകൾ വയ്ക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus