മലയാള തനിമയിൽ.. രാവണപ്രഭുവിലെ ഗാനത്തിൽ അതി സുന്ദരിയായി ദീപ്തി സതി..!

മുംബൈക്കാരി ദീപ്തി സതി എന്ന താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായുന്നത് നീന എന്ന ചിത്രത്തിൽ വേഷമിട്ടപ്പോഴാണ് . ലാൽ ജോസിന്റെ സംവിധാന മികവിൽ 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് ദീപ്തി എത്തിയത്. ദീപ്തിയോടൊപ്പം വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു . മികച്ച ഒരു അരങ്ങേറ്റമായിരുന്നു താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ബോളിവുഡ് താരസുന്ദരികളായ ഐശ്വര്യ റായി, പ്രിയങ്ക ചോപ്ര എന്നിവരെപ്പോലെ ദീപ്തിയും മോഡലിംഗ് രംഗത്ത് ശോഭിച്ച് പിന്നീട് സിനിമയിൽ എത്തിയ താരമാണ്.

ദീപ്തി സതി 2012 ലെ മിസ് കേരള ആയിരുന്നു. മിസ് ഇന്ത്യ മത്സരത്തിലും താരം പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷമാണ് താരം സിനിമയിൽ എത്തിയത് . കന്നഡ, തമിഴ്, മറാത്ത , തുടങ്ങി ഭാഷ ചിത്രങ്ങളിലും വേഷമിടുന്നതിന് ദീപ്തിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും അരങ്ങേറ്റം കുറിച്ചത് മലയാള ചലച്ചിത്ര രംഗത്താണ്. നീനയ്ക്ക് ശേഷവും ഒട്ടേറെ അവസരങ്ങൾ ദീപ്തിയ്ക്ക് ലഭിച്ചു. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ താരം എത്തിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഈ ചിത്രത്തിൽ സാവിത്രി തമ്പുരാട്ടി എന്ന വേഷമാണ് ദീപ്തി കൈകാര്യം ചെയ്തത്. ദീപ്തിയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത് ഗോൾഡ് എന്ന ചിത്രമാണ്.

മറ്റ് താരങ്ങളെ പോലെ സാമൂഹ്യ മാധ്യമങ്ങളിൽ ദീപ്തി സതിയും ഒരു സജീവ താരമാണ് . മികച്ച ഒരു ഡാൻസറായ ദീപ്തി സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്കായി കൂടുതലായും പങ്കുവയ്ക്കുന്നത് ഡാൻസ് വീഡിയോസാണ്. ദീപ്തി പങ്കു വച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒട്ടേറെ ആഭരണങ്ങൾ ധരിച്ച് വൈറ്റ് കളർ സാരിയും ഗ്രീൻ കളർ ബ്ലൗസും അണിഞ്ഞെത്തിയ താരം അതീവ ഗ്ലാമറസ് ആയാണ് ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിക്കുന്നത് . ജോബിന വിൻസെന്റ് ആണ് താരത്തിന്റെ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് . ആമി മരിയ ഷാ ആണ് ദീപ്തിയെ മേക്കപ്പ് ചെയ്തിരിക്കുന്നത് . ദീപ്തി അണിഞ്ഞിട്ടുള്ളത് എലിസ്റ്റ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭരണങ്ങളാണ് . താരത്തിന്റെ ഈ മനോഹര വീഡിയോ എടുത്തിട്ടുള്ളത് ഹിരൺ സി എസ് ആണ് . കൊണ്ടൈ ലിപ് റിസോർട്ടിൽ നിന്നുള്ളതാണ് ദീപ്തിയുടെ ഈ വീഡിയോ.