ഹോം സിനിമയിലെ നായികയലെ ഇത്.. ബീച്ചിൽ ഗ്ലാമറസായി നടി ദീപ തോമസ്..!

കഴിവുള്ള നിരവധി താരങ്ങളെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയ വീഡിയോ പ്രൊഡക്ഷൻ ടീമാണ് കരിക്ക്. കരിക്കിന്റെ വീഡിയോയിലൂടെ ഒട്ടേറെ യുവ കലാകാരന്മാരെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്. വൻ ആരാധക വൃന്ദം തന്നെയാണ് എന്ന് ഈ താരങ്ങൾക്ക് ഉള്ളത്. നായകന്മാരോട് തോന്നിയ പ്രിയം പിന്നീട് ഇതിലെ നായികമാരോടും തോന്നി തുടങ്ങി. റോക്ക് പേപ്പർ സീസേഴ്സ് എന്ന സീരീസിലൂടെയാണ് കരിക്കിലെ നായികമാർ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഇതിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ദീപ തോമസിന്റെത് .

മലയാളി പ്രേക്ഷകർ ദീപയെ ഒന്നടങ്കം തിരിച്ചറിഞ്ഞു തുടങ്ങിയത് റോജിൻ തോമസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഹോം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയതിനു ശേഷം ആണ് . ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകി റോളിൽ പ്രത്യക്ഷപ്പെട്ട ദീപ ആ ചിത്രത്തോടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഹോമിൽ വേഷമിടുന്നതിനു മുൻപും ചില ചിത്രങ്ങളിൽ തല കാണിച്ചിരുന്നു.

വൈറസ് എന്ന ആഷിക് അബു ചിത്രത്തിലും മോഹൻകുമാർ ഫാൻസ് എന്ന ജിസ് ജോയുടെ ചിത്രത്തിലും ആണ് ദീപ ഇതിനു മുൻപ് വേഷമിട്ടത്. ദീപയുടെ ഇനി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രം അഷറഫ് ഹംസയുടെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന സുലേഖ മൻസിൽ ആണ് . സിനിമകൾക്ക് പുറമെ ഹ്രസ്വചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും പ്രധാന വേഷങ്ങളിൽ ദീപ എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് ദീപ. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ദീപ തന്റെ നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുള്ളത്. ഈയടുത്ത് ദീപ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കടൽതീരത്ത് നിൽക്കുന്ന താരത്തെ അതീവ ഗ്ലാമറസ് ആയാണ് കാണാൻ സാധിക്കുന്നത്. വീഡിയോ കണ്ട് ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് കടൽതീരത്ത് താങ്കൾ കൂടുതൽ ഹോട്ടായി തോന്നുന്നു എന്നാണ്.