പ്രേക്ഷക ശ്രദ്ധ നേടി സ്വാസിക വിജയ് – റോഷൻ ചിത്രം ചതുരം ടീസർ.. കാണാം..

നടനും സംവിധായകനുമായ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ഒട്ടേറെ സമ്മിശ്ര പ്രതികരണങ്ങൾ നേടുകയും ചെയ്തിരുന്നു. മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ താര ജോടികളായ റോഷൻ മാത്യുവിനേയും സ്വാസിക വിജയിനേയുമാണ് ഈ ടീസർ വീഡിയോയിലും കാണാൻ സാധിക്കുന്നത് . വളരെ മികച്ച അഭിനയമാണ് ഇരുവരും കാഴ്ച വച്ചിരിക്കുന്നത്. റൊമാന്റിക് രംഗങ്ങളും സസ്പെൻസും നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ് ചതുരം.

സ്വാസിക വിജയ് , റോഷൻ മാത്യു എന്നിവർക്കൊപ്പം ശാന്തി ബാലചന്ദ്രൻ , ലിയോണ ലിഷോയ്, അലൻസിയർ ലെ ലോപസ്, നിഷാന്ത് സാഗർ, ജാഫർ ഇടുക്കി, ഗിലു ജോസഫ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ സിദ്ധാർത്ഥും വിനോയ് തോമസും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് . ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം അവതരിപ്പിക്കുന്നത് .

വിനീത അജിത്ത്, സിദ്ധാർത്ഥ് ഭരതൻ , ജോർജ് സാൻഡിഗോ, ജംനീഷ് തയ്യിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . പ്രദീഷ് വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. പ്രശാന്ത് പിള്ളൈ ആണ്cc ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.