സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ചൈതന്യ പ്രകാശ്..

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഗെയിം ഷോ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി ചൈതന്യ പ്രകാശ്. ശ്രദ്ധയായ ഒരു ഇന്ത്യൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയുമാണ് താരം. തിരുവനന്തപുരം സ്വദേശിയായ ചൈതന്യ ടിക്ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 1.4 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി ചൈതന്യയ്ക്കുള്ളത്. ഈ വലിയ ആരാധക പിന്തുണ കൊണ്ടാണ് നിരവധി മോഡലിംഗ് അവസരങ്ങൾ ചൈതന്യയ്ക്ക് വന്നുചേർന്നത്. ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും താരം ചുവടുവെക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന ചൈതന്യ ഇന്നിപ്പോൾ മികച്ചൊരു നർത്തകി കൂടിയാണ്. കലാരംഗത്ത് താരം സജീവമായത് കലോത്സവ വേദികളിലൂടെയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു താരം ടിക് ടോക് വീഡിയോസ് ചെയ്യുവാൻ ആരംഭിക്കുന്നത് . അതിന് ലഭിച്ച സപ്പോർട്ടുമായി ഇൻസ്റ്റഗ്രാം റീൽസിലേക്കും ചൈതന്യ ചുവടുവെച്ചു. വെറുതെ കുറെ റീൽസ് വീഡിയോ ചെയ്യുന്നു എന്നതിന് പകരമായി കണ്ടൻറുകൾ കണ്ടെത്തി ചെയ്യുവാൻ താരം ശ്രദ്ധിച്ചു. അതിൽ ക്യാരക്ടർ റീൽസിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു. ഇത് ചൈതന്യയുടെ മികച്ച ഒരു തീരുമാനമായി മാറുകയായിരുന്നു. ക്യാരക്ടർ റീൽസുകൾ നിരവധി കാഴ്ചക്കാരെയും നേടി. ചില ആൽബം സോങ്ങിലും ചൈതന്യ അഭിനയിച്ചിട്ടുണ്ട്. മനസ്സിൽ ഞാനാണോ എന്ന വീഡിയോ ഗാനത്തിന് രണ്ട് മില്യണിൽ അധികം വ്യൂസ് ലഭിച്ചു.

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയ ചൈതന്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ ലഭിക്കുന്നത് . ബ്രൗൺ കളർ സാരിയിൽ ക്ലാസിക്കൽ നൃത്തച്ചുവടുകളുമായി എത്തിയ താരത്തിന്റെ ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. അമിൻ സാബിലാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരമായ ശ്രുതി രജനീകാന്ത്, ബിഗ് ബോസ് താരവും മോഡലുമായ ഡിംപൽ ബാൽ എന്നിവർ ഉൾപ്പെടെ നിരവധി ആരാധകർ ചൈതന്യയുടെ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.

© 2024 M4 MEDIA Plus