കൂട്ടുകാരിക്കൊപ്പം ബുള്ളറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ..

ഒരു കാലത്ത് സിനിമ മേഖലയിൽ ഓരോ ചിത്രങ്ങളിലേയും കേന്ദ്ര കഥാപാത്രങ്ങൾ മാത്രമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ചിത്രത്തിലെ പ്രധാനികളെ മാത്രമല്ല മികച്ച അഭിനയം കാഴ്ചയ്ക്കുന്ന ഓരോ അഭിനേതാവിനേയും പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. അവർക്കും ഒട്ടേറെ ആരാധകരെ ലഭിച്ചു. അതുകൊണ്ട് തന്നെ ഇന്ന് മലയാള സിനിമകളിൽ എത്തുന്ന നെഗറ്റീവ് റോൾ കഥാപാത്രങ്ങളെയും സപ്പോർട്ടിംഗ് റോൾ കഥാപാത്രങ്ങളെയും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങി. അത്തരത്തിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി മാളവിക മേനോൻ . സഹനടിയായാണ് താരം കൂടുതൽ ചിത്രങ്ങളിലും എത്തിയിട്ടുള്ളത്.

മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മാളവിക . മകൾ വേഷത്തിലും അനിയത്തി വേഷത്തിലും സഹനടിയായും എല്ലാം മിന്നുന്ന പ്രകടനം താരം കാഴ്ചവച്ച മാളവികയ്ക്ക് നായികയായി വേഷമിടാൻ ഇതുവരേയും അവസരം ലഭിച്ചിട്ടില്ല . താരം സിനിമയിലേക്ക് എത്തുന്നത് 916 എന്ന ചിത്രത്തിലൂടെയാണ് . അതിന് ശേഷം ഹീറോ, പൊറിഞ്ചു മറിയം ജോസ് , ഞാൻ മേരിക്കുട്ടി, ജോസഫ്,എടക്കാട് ബറ്റാലിയൻ, ആറാട്ട്, ഒരുത്തി തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു.

മാളവിക സോഷ്യൽ മീഡിയയിലെ സജീവ താരമാണ് . താരം നിരന്തരം പുത്തൻ റീൽസും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി തന്റെ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. താരം തന്റെ ഇന്റസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയ ബുള്ളറ്റ് ഗാനത്തിനാണ് താരവും സുഹൃത്തും ചുവടു വച്ചിരിക്കുന്നത്. ബ്ലാക്ക് കളർ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.