ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും പൊളിച്ചടുക്കി..! ടിപാം ഡപാം ഡാൻസ് കാണാം..

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആകാംഷ പ്രേക്ഷകർ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിലും തൽപരരാണ്. ഒട്ടുമിക്ക താങ്ങളുടേയും മക്കളെ കുറിച്ചുള്ള വിശേഷങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിയാറും ഉണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താര പുത്രിയാണ് കല്യാണി ബി നായർ. നടി ബിന്ദു പണിക്കരുടെ പുത്രിയാണ് കല്യാണി. കല്യാണി മികച്ചൊരു ഡാൻസർ ആണ്.

ആദ്യകാലങ്ങളിൽ അമ്മ ബിന്ദു പണിക്കർക്കും രണ്ടാനച്ഛൻ സായ്കുമാറിനും ഒപ്പം ടിക് ടോക് വീഡിയോസ് ചെയ്തും ഡബ്സ്മാഷ് ചെയ്തും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. പിന്നീട് കല്യാണി ഒറ്റയ്ക്കും വീഡിയോസ് പോസ്റ്റ് ചെയുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തു. നല്ലൊരു നർത്തകി ആയതു കൊണ്ട് തന്നെ തന്റെ ആരാധകർക്കായി താരം നിരവധി ഡാൻസ് വീഡിയോസ് ആണ് പോസ്റ്റ് ചെയ്യാറുള്ളത് . ഒറ്റയ്ക്കും സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം താരം ഡാൻസ് വീഡിയോസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. നിമിഷ നേരങ്ങൾക്കുള്ളിൽ ആ വീഡിയോസ് വൈറലായി മാറുകയും ചെയ്യാറുണ്ട്.

കല്യാണിയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . വിജയ് സേതുപതി നായകനായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഡിപ്പം ഡപ്പം എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. കല്യാണിയ്ക്കൊപ്പം സുഹൃത്ത് ഗൗരിയും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്. ബ്ലാക്ക് കളർ ടോപ്പും ജീൻസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ഇരുവരും റീൽസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഷഫിൾ ഡാൻസ് സ്റ്റീഡിയോയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.