സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

എക്കാലത്തും പ്രേക്ഷകർക്ക് അറിയാൻ ഏറെ താൽപര്യമുള്ള ഒന്നാണ് സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങൾ . അതിൽ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിൽ ഏറെ തൽപരരാണ് മലയാളികൾ . അത്തരത്തിൽ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി . ഹാസ്യവേഷങ്ങൾ അനായാസം അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് ബിന്ദു പണിക്കർ. ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും മികച്ച ഹാസ്യ നടി എന്ന അംഗീകാരം ബിന്ദു പണിക്കർക്ക് തന്നെ നൽകാം. ബിന്ദു പണിക്കർ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത് ഒട്ടേറെ നർമ്മ കഥാപാത്രങ്ങളെയാണ് . ഇപ്പോൾ താരത്തിന്റെ ജീവിത പങ്കാളി നടൻ സായ് കുമാറാണ് . താരം ജീവിത പങ്കാളിയുടെ സ്ഥാനത്തേക്ക് നടൻ സായ്കുമാറിനെ തെരെഞ്ഞെടുത്ത് ആദ്യ ഭർത്താവിന്റെ മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞാണ് .

കല്യാണി ആദ്യ വിവാഹബന്ധത്തിലെ പുത്രിയാണ് . എടുത്തു പറയേണ്ട മറ്റൊരു കാര്യം അമ്മയേക്കാൾ അതി സുന്ദരിയും ഒപ്പം അത്യുഗ്രൻ ഡാൻസറുമാണ് കല്യാണി .സോഷ്യൽ മീഡിയയിലൂടെയാണ് കല്യാണി പ്രേക്ഷകർക്ക് സുപരിചിതയിക്കുന്നത്. അമ്മ ബിന്ദുവിനും രണ്ടാനച്ഛൻ സായി കുമാറിനും ഒപ്പം ടിക് ടോക്, റീൽസ് വീഡിയോ ചെയ്താണ് ആദ്യകാലങ്ങളിൽ കല്യാണി സാമൂഹ്യമാധ്യമങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇരു താരങ്ങൾക്കുമൊപ്പം പ്രത്യക്ഷപ്പെട്ട കല്യാണിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങി , പിന്നീട് കല്യാണി ഒറ്റയ്ക്കെത്തി അവതരിപ്പിക്കുന്ന വീഡിയോസും പ്രേക്ഷകർ ഏറ്റെടുക്കാൻ ആരംഭിച്ചു . പിന്നീട് കല്യാണിയുടെ ആരാധകരുടെ എണ്ണം കുത്തനെ ഉയരുകയും, പുറത്തിറങ്ങുന്ന ഓരോ പോസ്റ്റും വീഡിയോകളും ഹിറ്റാവുകയും ചെയ്തു. ഇനി വരുംകാലങ്ങളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായി കല്യാണി മാറുമെന്ന പ്രതീക്ഷയിലാണ് കല്യാണിയുടെ ആരാധകർ.


ഒറ്റയ്ക്കെത്തിയും സുഹൃത്തുക്കൾക്കൊപ്പവും നിരവധി ഡാൻസ് വീഡിയോകൾ കല്യാണി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ കല്യാണി അവതരിപ്പിച്ച ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ടിപ്പ് ടിപ്പ് ബർസാപാനി എന്ന ഗാനത്തിനാണ് താരം ചുവടുവച്ചിരിക്കുന്നത്. മുദ്ര ഡാൻസ് സ്റ്റുഡിയോയിൽ നിന്ന് പകർത്തിയിരിക്കുന്ന ഈ വീഡിയോയിൽ സാരിയിൽ അതി സുന്ദരിയായാണ് കല്യാണി എത്തിയിട്ടുള്ളത്.