എന്നെ വിശ്വസിക്കൂ.. നല്ല തണുപ്പായിരുന്നു..! രാത്രിയിൽ മനോഹര ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയിലും മലയാളി പ്രേക്ഷക മനസ്സിലും തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ബിന്ദു പണിക്കർ . മലയാള സിനിമയിൽ ചുരുക്കം ചില നടിമാരെ ഹാസ്യ രംഗത്ത് ശോഭിച്ചിട്ടുള്ളൂ , അതിൽ ഒരാൾ ബിന്ദു പണിക്കരാണ്. താരത്തിന്റെ ഏക മകളാണ് കല്യാണി ബി നായർ. പ്രേക്ഷകരുടെ പ്രിയ താരപുത്രിയായ കല്യാണി , അഭിനയ രംഗത്ത് ചുവടു വച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ സ്റ്റാറായ താരമാണ് . കല്യാണി ബി നായർ എന്ന ബിന്ദു പണിക്കരുടെ മകൾ പ്രേക്ഷകർക്ക് സുപരിചിതയാക്കി മാറ്റിയത് സോഷ്യൽ മീഡിയ ആണ്. കല്യാണി സോഷ്യൽ മീഡിയയിലെ ഒരു നിറ സാന്നിധ്യമാണ് . മികച്ച ഒരു നർത്തകിയായ കല്യാണി , തന്റെ ഡാൻസ് വീഡിയോസും ഒപ്പം മോഡലായി നിൽക്കുന്ന തന്റെ സ്റ്റൈലിഷ് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

തന്റെ അമ്മയ്ക്കും രണ്ടാനച്ഛൻ സായ്കുമാറിനും ഒപ്പം ഡബ്സ്മാഷ് ചെയ്തും ടിക് ടോക് വീഡിയോസ് ചെയ്തും ആണ് സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ച സമയത്ത് കല്യാണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ താരത്തിന് വേണ്ട വിധം പ്രേക്ഷക ശ്രദ്ധ നേടാനും കഴിഞ്ഞു. പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയതോടെ കല്യാണി പിന്നീട് തന്റെ ഒറ്റയ്ക്കുള്ള വീഡിയോസും ചിത്രങ്ങളും പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു . ഈ താരസുന്ദരിയുടെ പോസ്റ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നല്ലൊരു നർത്തകി ആയതിനാൽ തന്നെ കല്യാണി തന്റെ ആരാധകർക്കായി നിരന്തരമായി പോസ്റ്റ് ചെയ്യാറുള്ളത് ഡാൻസ് വീഡിയോസ് ആണ് . ഡാൻസ് വീഡിയോസുമായി കല്യാണി ഒറ്റയ്ക്കും തന്റെ സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം എത്താറുണ്ട്. നിമിഷ നേരങ്ങൾക്കുള്ളിൽ ആ വീഡിയോസ് എല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് ധനുഷ് നായകനായി എത്തിയ തിരുചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ മേഘം കറുകാത എന്ന ഗാനത്തിന്റെ റീൽസ് വീഡിയോസാണ്. ധനുഷ്, നിത്യ മേനോൻ , റാഷി ഖന്ന എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചതും ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് ആണ്. നിരവധി താരങ്ങളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ഈ ഗാനത്തിന്റെ റീൽസ് വീഡിയോസുമായി എത്തിയത്. ഇപ്പോഴിത കല്യാണിയും ഈ ഗാനത്തിന് ചുവടുവയ്ക്കുകയാണ് . താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.