സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

ഹാസ്യ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ബിന്ദു പണിക്കർ . അഭിനയ രംഗത്ത് ചുവടു വച്ചിട്ടില്ലെങ്കിലും താരത്തിന്റെ മകൾ കല്യാണി പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് . സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർക്ക് കല്യാണി ബി നായർ എന്ന ബിന്ദു പണിക്കരുടെ മകൾ സുപരിചിതയാക്കുന്നത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് കല്യാണി. നല്ലൊരു ഡാൻസറായ താരം തന്റെ ഡാൻസ് വീഡിയോസും മോഡലായി നിൽക്കുന്ന തന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ച സമയത്ത് തന്റെ അമ്മയ്ക്കും രണ്ടാനച്ഛൻ സായ്കുമാറിനും ഒപ്പം ഡബ്സ്മാഷ് ചെയ്തും ടിക് ടോക് വീഡിയോസ് ചെയ്തും ആണ് കല്യാണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. അതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കല്യാണി പിന്നീട് ഒറ്റയ്ക്കുള്ള വീഡിയോസും പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു . പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. നല്ലൊരു നർത്തകിയായ കല്യാണി തന്റെ ആരാധകർക്കായി ഡാൻസ് വീഡിയോസ് ആണ് നിരന്തരമായി .പോസ്റ്റ് ചെയ്യാറുള്ളത് . കല്യാണി ഒറ്റയ്ക്കും തന്റെ സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം ഡാൻസ് വീഡിയോസുമായി എത്താറുണ്ട്. ആ വീഡിയോസ് എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് കല്യാണിയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ് . രൺബീർ കപൂർ നായകനായി എത്തിയ ഷംഷേരയിലെ ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത് . ബ്ലാക്ക് കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് കല്യാണി ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്.