ബ്രഹ്മത്രയിലെ ട്രെൻഡിങ് ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് നടി ബിന്ദു പണിക്കർ . ചുരുക്കം ചില നടിമാരെ മലയാള സിനിമയിൽ ഹാസ്യ രംഗത്ത് ശോഭിച്ചിട്ടുള്ളൂ , അതിൽ ഒരു താരം നടി ബിന്ദു പണിക്കരാണ്. താരങ്ങളുടെ മക്കൾ അഭിനയ രംഗത്തേക്ക് തന്നെ ചുവടു വയ്ക്കുന്നത് പതിവാണ് . അത്തരത്തിൽ പ്രേക്ഷകർ ഉറ്റു നോക്കുന്ന താരപുത്രിയാണ് ബിന്ദു പണിക്കരുടെ ഏക മകൾ കല്യാണി ബി നായർ. അഭിനയ രംഗത്ത് ഇതുവരേയ്ക്കും താരം ചുവടു വച്ചിട്ടില്ലെങ്കിലും ഏറെ നാളുകളായി താരത്തിന്റെ ആരാധകർ അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ കടന്നു വരവിനായി കാത്തിരിക്കുന്നു. സിനിമകളിൽ വേഷമിടാത്ത കല്യാണി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് സോഷ്യൽ മീഡിയയിലൂടെയാണ്. ഒരു സോഷ്യൽ മീഡിയ സ്റ്റാറാണ് കല്യാണി . കല്യാണി മികച്ച ഒരു നർത്തകിയും മോഡലും ആണ് . അതിനാൽ തന്നെ താരം തന്റെ ഡാൻസ് വീഡിയോസും ഒപ്പം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്.

രണ്ടാനച്ഛൻ സായ്കുമാറിനും തന്റെ അമ്മയ്ക്കും ഒപ്പം ഡബ്സ്മാഷ് ചെയ്തും ടിക് ടോക് വീഡിയോസ് ചെയ്തുമാണ് കല്യാണി സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചത്. മലയാളത്തിലെ രണ്ട് ശ്രദ്ധേയ താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ കല്യാണിയ്ക്ക് വേണ്ട വിധം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു. കല്യാണി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ പിന്നീട് ഒറ്റയ്ക്കുള്ള വീഡിയോസും ചിത്രങ്ങളും പങ്കുവയ്ക്കാൻ ആരംഭിച്ചു . അവയെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. നല്ലൊരു നർത്തകി ആയതിനാൽ തന്നെ ഡാൻസ് വീഡിയോസ് ആണ് കല്യാണി തന്റെ ആരാധകർക്കായി കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത് . നർത്തകരായ തന്റെ സുഹൃത്തുകൾക്ക് ഒപ്പവും തനിച്ചും എല്ലാം ഡാൻസ് വീഡിയോസുമായി കല്യാണി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ആ വീഡിയോസ് എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കല്യാണി പുതിയൊരു ഡാൻസ് വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് . കേസരിയ തേര എന്ന ഹിന്ദി ഗാനത്തിനാണ് മനോഹരമായ നൃത്ത ചുവടുകളുമായി കല്യാണി എത്തിയത്. ബ്ലാക്ക് കളർ അനാർക്കലി ധരിച്ച് അതി സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കല്യാണിയുടെ നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിട്ടുള്ളത്.