കിടിലൻ ഡാൻസുമായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും.. സുഹൃത്തും.

ഡാൻസ് വീഡിയോസ് ചെയ്തുകൊണ്ടും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് കല്യാണി ബി നായർ. കല്യാണി ബി നായർ നടി ബിന്ദു പണിക്കരുടെ ഏക മകളാണ് . സുന്ദരിയായ ഈ താരം ആദ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നത് തൻറെ അമ്മയ്ക്കും രണ്ടാം അച്ഛൻ നടൻ സായി കുമാറിനും ഒപ്പം ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ്. മലയാളത്തിലെ രണ്ട് ശ്രദ്ധേയ താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചെടുക്കുവാൻ കല്യാണിക്ക് സാധിച്ചിരുന്നു.

മികച്ച ഒരു നർത്തകിയും മോഡലും കൂടിയായ കല്യാണി പിന്നീട് സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുകയും തന്റെ പോസ്റ്റുകൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു തുടങ്ങി. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ കല്യാണിയ്ക്ക് സിനിമ നായികമാർക്കുള്ള അത്രയും ആരാധകർ തന്നെയുണ്ട്. ഡാൻസറായ കല്യാണി തനിച്ചും സുഹൃത്തുക്കൾക്കും ഒപ്പവും എല്ലാം ഡാൻസ് വീഡിയോസ് ചെയ്യാറുണ്ട്. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കല്യാണി പങ്കുവെച്ച പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതേപോലെതന്നെ സുഹൃത്തിനെ കല്യാണി വീഡിയോ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ കല്യാണിയുടെ പുത്തൻ ഡാൻസ് വീഡിയോയ്ക്ക് താഴെ നിരവധി ആരാധകർ കമൻറുകൾ നൽകിയിട്ടുണ്ട്. അമ്മയെപ്പോലെ അഭിനയ രംഗത്തക്ക് കല്യാണി കടന്നുവരും എന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ. സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയ കല്യാണിയ്ക്ക് അഭിനയ രംഗത്തും മികച്ച രീതിയിൽ ശോഭിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

https://youtu.be/PuLd8A4lXhQ
© 2024 M4 MEDIA Plus